കോട്ടയം: തമിഴ്നാട്ടിലെ രാമേശ്വരത്ത്, ഹിന്ദുമത തീര്‍ഥാടകരുടെ സൗകര്യാര്‍ത്ഥം ജംഗം വാടി മഠം (സംന്യാസ സ്ഥാപനം) സ്ഥാപിക്കുമെന്ന് കാശിയിലെ ജഗദ്ഗുരു ഡോ. ചന്ദ്രശേഖര്‍ ശിവാചാര്യ അറിയിച്ചു.
കാശിയില്‍ നിന്ന് രാമേശ്വരത്തേക്ക് വരുന്ന ഭക്തര്‍ക്ക് ഭക്ഷണവും താമസ സൗകര്യവും ഒരുക്കുക, തമിഴ്നാട്ടിലെയും കേരളത്തിലെയും വീരശൈവര്‍ക്ക് ആത്മീയവും സാംസ്കാരികവുമായ വിദ്യാഭ്യാസം നല്‍കുക എന്നിവയാണ് മഠം സ്ഥാപി
ക്കുന്നതിന്റെ ലക്ഷ്യം. കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം എന്നീ സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് രാമേശ്വരം സന്ദര്‍ശിക്കുന്ന ഭക്തര്‍ക്ക് ഇത് പ്രയോജനപ്രദമാകും.
18ന് രാവിലെ ധനുഷ്കോടിയില്‍ സ്വാമിമാര്‍ കടല്‍സ്നാനം നടത്തി 21 തീര്‍ത്ഥങ്ങളില്‍ പങ്കെടുത്ത് രാമേശ്വരത്തെ ജ്യോതിര്‍ലിംഗ പ്രതിഷ്ഠ നടത്തും. 19ന് രാവിലെ 11.15ന് പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ നടക്കും. ഉജ്ജൈനി ജഗദ്ഗുരു, ശ്രീശൈല ജഗദ്ഗുരു, കാശിയിലെ ജഗദ്ഗുരു എന്നിവരുടെ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍.
തുടര്‍ന്ന്, ഉജ്ജൈനിയിലെ ജഗദ്ഗുരു സിദ്ധലിംഗ രാജദേശികേന്ദ്ര ശിവാചാര്യ ഭഗവത്പാദരുവിന്റെ പീഠാരോഹണത്തിന്റെ (സിംഹാസനത്തിന്റെ സ്വര്‍ഗ്ഗാരോഹണം) പന്ത്രണ്ടാം വാര്‍ഷികാഘോഷവും മതസമ്മേളനവും നടക്കും. കേരളത്തില്‍ നിന്നും അഖില ഭാരത വീരശൈവ സഭ മുന്‍ ജന: സെക്രട്ടറിയും ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷനുമായ കെ.വി. ശിവന്റെ നേതൃത്വത്തില്‍ നൂറോളം വീരശൈവര്‍ പങ്കെടുക്കുമെന്ന് വീരശൈവ സാംസ്കാരിക സമിതി ചെയര്മാന് മധു ഇടപ്പോണ്‍, സെക്രട്ടറി ചന്ദ്രശേഖരന് കോട്ടയം എന്നിവര്‍ അറിയിച്ചു.
രാമേശ്വരത്ത് നിര്‍മിക്കുന്ന ജംഗം വാടി മഠത്തിന്റെ രൂപരേഖ
പ്രതികരിക്കാൻ ഇവിടെ എഴുതുക: