ലിസ്ബണ്‍: യൂറോ കപ്പ് യോഗ്യതാ മത്സരങ്ങളില്‍ പോര്‍ച്ചുഗലിനും സ്്പെയിനിനും മികച്ച വിജയം. ഗ്രൂപ്പ് എയില്‍ സ്പെയിന് ഒ്ന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സൈപ്രസിനെ തോല്‍പ്പിച്ചപ്പോള്‍ ഗ്രൂപ്പ് ജെയില്‍ പോര്‍ച്ചുഗല്‍ 2-0ന് ലിച്ചന്‍സ്റ്റീനിനെ കീഴടക്കി. ഗ്രൂപ്പില്‍ കളിച്ച 9 കളികളും ജയിച്ച് പോര്‍ച്ചുഗല്‍ അപരാജിത കുതിപ്പാണ് തുടരുന്നത്.
ക്രിസ്റ്റിയാനോ റൊണാള്‍ഡോയും കാന്സിലോയുമാണ് എവേ മത്സരത്തില്‍ പോര്‍ച്ചുഗലിനായി ഗോളുകള്‍ നേടിയത്. ഗ്രൂപ്പിലെ മറ്റ് കളികളില്‍ ലക്സംബര്‍ഗ് 4-1ന് ബോസ്നിയ ഹെര്‍സഗോവിനയെയും സ്ലോവാക്യ 4-2ന് ഐസ്ലന്ഡിനെയും കീഴടക്കി. 19 പോയിന്റുമായി സ്ലോവാക്യയാണ് ഗ്രൂപ്പില്‍ രണ്ടാമത്.
ഗ്രൂപ്പ് എയില്‍ സ്പെയിന് തുടര്‍ച്ചയായ അഞ്ചാം വിജയമാണ് സ്വന്തമാക്കിയത്. സൈപ്രസിനെതിരായ കളളിയില്‍ അഞ്ചാം മിനിറ്റില്‍ 16കാരന് ലാമിനെ യമാല്‍, 22-ാംമിനിറ്റില്‍ ഒയര്‍സബാല്‍, 28-ാംമിനിറ്റില്‍ ഹോസെലു എന്നിവരാണ് സ്പെയിനിനായി ലക്ഷ്യം കണ്ടത്. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ ജോര്‍ജിയ 2-2ന് സ്കോട്ട്ലന്‍ഡിനെ സമനിലയില്‍ തളച്ചു.
ഗ്രൂപ്പ് എഫ്ില് സ്വീഡന് തോല്‍വി നേരിട്ടു. അസര്‍ബെയ്ജാനാണ് 3-0ന് അവരെ തകര്‍ത്തത്. കഴിഞ്ഞ അഞ്ച് കളികളില്‍ അവരുടെ മൂന്നാം പരാജയമാണിത്. മറ്റൊരു കളിയില്‍ ആസ്ട്രിയ 2-0ന് എസ്തോണിയയെ കീഴടക്കി. എട്ട് കളികളില്‍ നിന്ന് 19 പോയിന്റുമായി ആസ്ട്രിയയാണ് ഒന്നാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: