ജയ്പൂര്‍: ഈശ്വര്‍ സാഹുവിന്റെ പോരാട്ടം രാജസ്ഥാനിലും തരംഗമാവുന്നു. ഛത്തീസ്ഗഡിലെ സജയില്‍ കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവും മന്ത്രിയുമായ രവീന്ദ്ര ചൗബെയ്ക്കെതിരെ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായാണ് ഭുവനേശ്വര്‍ സാഹുവിന്റെ അച്ഛന് ഈശ്വര്‍ സാഹു മത്സരിക്കുന്നത്. സജ അടക്കം ഛത്തീസ്ഗഡിലെ എഴുപതു മണ്ഡലങ്ങളില്‍ ഇന്നലെ വോട്ടെടുപ്പ് കഴിഞ്ഞെങ്കിലും ഈശ്വര്സാഹുവിന്റെ പോരാട്ടം രാജസ്ഥാനിലും പടരുന്നു.
സ്കൂള്‍കുട്ടികള്‍ക്കിടയിലെ തര്‍ക്കം വര്‍ഗീയമാക്കി വളര്‍ത്തി ഒരു കൂട്ടം ഇസ്ലാമിക മതഭ്രാന്തന്മാര് കൊലപ്പെടുത്തിയതാണ് ഈശ്വറിന്റെ മകന് ഭുവനേശ്വറിനെ. അന്ന് മുതല്‍ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ് ഈശ്വര്‍. ഭുവനേശ്വറിന്റെ കൊലപാതകത്തെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട ഏറ്റുമുട്ടലില്‍ പിന്നെയും പത്തോളം പേര്‍ക്ക് ജീവന് നഷ്ടമായി. രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈശ്വറിന്റെ കണ്ണുനീരിന് വില നല്‍കിയില്ല.
ഭുവനേശ്വറിന്റെ അമ്മയെയും കൂട്ടി ഈശ്വര്‍ തല മുണ്ഡനം ചെയ്ത് റായ്പൂരില്‍ നിയമസഭാ മന്ദിരത്തിന് മുന്നില്‍ ഉപവാസമിരുന്നു. മകന്റെ കൊലയ്ക്ക് പിന്നിലെ ഒരാളെ പോലും സര്‍ക്കാര്‍ പിടികൂടിയില്ല. പ്രതിഷേധം കനത്തപ്പോള്‍ പത്ത് ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും എന്ന വാഗ്ദാനവുമായി മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ രംഗത്തുവന്നു. എന്നാല്‍ അതെന്റെ മകന് പകരമാവില്ലെന്നായിരുന്നു ഈശ്വറിന്റെ മറുപടി.
നീതി തേടിയുള്ള ഈശ്വറിന്റെ പോരാട്ടത്തിന് പിന്തുണ നല്‍കിയാണ് ഇക്കുറി സജയില്‍ അദ്ദേഹത്തെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്. അറിയുമോ ഈശ്വര്‍ സാഹുവിനെ എന്ന കാമ്പയിനിലൂടെ രാജസ്ഥാനില്‍ ബിജെപി ഉയര്‍ത്തുന്നതും ഈ പോരാട്ടത്തിന്റെ തുടര്‍ച്ചയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: