ലഖ്നൗ: ലോകകപ്പ് ഏകദിന മത്സരത്തില്‍ മുഹമ്മദ് ഷമിയുടെ പ്രകടനം കണ്ട യോഗി ആദിത്യനാഥിന് അതിരറ്റ ആഹ്ളാദം. ഷമിയോടുള്ള തന്റെ സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കാന്‍ യോഗി ആദിത്യനാഥ് ഒരു വഴി കണ്ടെത്തിയിരിക്കുകയാണ്.
ഷമിയുടെ ഗ്രാമത്തില്‍ ആധുനിക സൗകര്യങ്ങളുള്ള ഒരു ക്രിക്കറ്റ് സ്റ്റേഡിയം പണിയാനാണ് യോഗി ആദിത്യനാഥിന്റെ തീരുമാനം. ഈ തീരുമാനം യോഗി മാധ്യമങ്ങളെ അറിയിച്ച് കഴിഞ്ഞു.
ഉത്തര്‍പ്രദേശിലെ അംറോഹയിലെ സഹസ്പൂര്‍ ഗ്രാമത്തില്‍ നിന്നാണ് മുഹമ്മദ് ഷമി വരുന്നത്. ഉദ്യോഗസ്ഥരോട് ക്രിക്കറ്റ് സ്റ്റേഡിയം പണിയാന്‍ ഭൂമി സര്‍വ്വേയ്ക്ക് ഉത്തരവിട്ടു കഴിഞ്ഞു യോഗി ആദിത്യനാഥ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: