ലഖ്നൗ: ചാനല്‍ വാര്‍ത്താ അവതാരകരെ ബഹിഷ്കരിക്കാനുള്ള തീരുമാനത്തിലും ഇന്‍ഡി മുന്നണിയില്‍ തമ്മിലടി. പതിനാല് വാര്‍ത്താ അവതാരകരെ ബഹിഷ്കരിക്കണമെന്ന സപ്തംബറിലെടുത്ത തീരുമാനം
കോണ്‍ഗ്രസ് പാലിക്കുന്നില്ലെന്ന് സമാജ് വാദി പാര്‍ട്ടി ആരോപിച്ചു. ഇന്‍ഡി മുന്നണിക്കെതിരായ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസാണ് ബഹിഷ്കരണ തീരുമാനം പ്രഖ്യാപിച്ചത്. എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന്റെ വീട്ടില്‍ചേര്‍ന്ന മുന്നണിയോഗത്തിലാണ് തീരുമാനമെടുത്തത്.
എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ക്യാമറയ്ക്കുമുന്നില്‍ നില്ക്കാന് ബഹളം കൂട്ടുകയാണ്. കോണ്‍ഗ്രസ് തീരുമാനം ലംഘിക്കുന്ന സ്ഥിതിക്ക് സമാജ് വാദി പാര്‍ട്ടി ചാനല്‍ ചര്‍ച്ചകളില്‍ ഇനിമുതല്‍ പങ്കെടുക്കുമെന്ന് പാര്‍ട്ടി വക്താവ് അമീഖ് ജാമേ അറിയിച്ചു.
കോണ്‍ഗ്രസുകാര്‍ക്ക് ഒരു തീരുമാനവും മുന്നണിയിലെ മറ്റ് കക്ഷികള്‍ക്ക് മറ്റൊന്നും എന്നത് അംഗീകരിക്കാനാവില്ല. മുന്നണിയുടെ ഭാഗമാണെന്ന മര്യാദ കോണ്‍ഗ്രസ് കാട്ടുന്നില്ല. എസ്പി ബഹിഷ്കരണത്തില്‍നിന്ന് പിന്മാറുകയാണ്. പാര്‍ട്ടി നേതൃത്വം എല്ലാ വക്താക്കളോടും ടെലിവിഷന്‍ ഡിബേറ്റ് പാനലിസ്റ്റുകളോടും ഈ വിവരം അറിയിച്ചിട്ടുണ്ട്, അമീഖ് ജാമേ പറഞ്ഞു. മുന്നണി ബഹിഷ്കരിച്ച രണ്ട് വാര്‍ത്താ അവതാരകര്‍ക്ക് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് കമല്‍നാഥ് തന്നെ അടുത്തിടെ നല്കിയ അഭിമുഖങ്ങള്‍ കണക്കിലെടുത്താണ് തീരുമാനമെന്ന് എസ്പി നേതാവ് പറഞ്ഞു.
സപ്തംബറില്‍ പവാറിന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ 14 അവതാരകരുടെ ചര്‍ച്ചകളില്‍ നിന്ന് എല്ലാ മുന്നണിയിലെ എല്ലാ പാര്‍ട്ടികളും വിട്ടുനില്‍ക്കണമെന്ന് ആവശ്യമുന്നയിച്ചത് കോണ്‍ഗ്രസ് നേതാവ് പവന് ഖേരയാണ്.
എന്നാല്‍ കമല്‍നാഥ് അവതാരകര്‍ക്കൊപ്പം ഹെലികോപ്റ്ററില്‍ യാത്ര ചെയ്യുകയും അവര്‍ക്ക് അഭിമുഖം നല്‍കുകയും ചെയ്തു. പിന്നെന്ത് ബഹിഷ്കരണമാണെന്ന് അമീഖ് ജാമേ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: