കൊച്ചി: സ്വകാര്യ ബാങ്കുകള്‍ ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങള്‍ (എന്‍ഡിഎഫ് സി) ആരംഭിയ്ക്കുന്നതില്‍ പുതുമയില്ല. എന്നാല്‍ ആലുവ ആസ്ഥാനമായ ഫെഡറല്‍ ബാങ്ക് 2010ല്‍ ആരംഭിച്ച എന്‍ഡിഎഫ് സിയായ ഫെഡ് ഫിന 750 കോടി രൂപ പ്രാഥമിക ഓഹരി വില്പനയിലൂടെ പിരിച്ചെടുക്കുകയാണ്. അതുവഴി ഫെഡ് ഫിന ഓഹരി വിപണിയില്‍ എത്തും. മണപ്പുറത്തെപ്പോലെയും മുത്തൂറ്റ് ഫിനാന്‍സ് പോലെയും പണ്ടം പണയം മുതല്‍ ചെറുകിട ധനകാര്യ വായ്പ വരെ ഫെഡ് ഫിന നല്‍കുന്നുണ്ട്. ഒരു സ്വകാര്യ ബാങ്ക് ആരംഭിയ്ക്കുന്ന ഇന്ത്യയിലെ അഞ്ചാമത്തെ എന്‍ഡിഎഫ് സി ആണ് ഫെഡ് ഫിന.
2010ല്‍ ഫെഡറല്‍ ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് എന്നതിന്റെ ചുരുക്കപ്പേരായ ഫെഡ് ഫിനയ്ക്ക് ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനം എന്ന ലൈസന്‍സ് ലഭിച്ചിരുന്നു. ഇന്ത്യയില്‍ ഉടനീളം ഫെഡ് ഫിനയ്ക്ക് 573ല്‍ പരം ശാഖകള്‍ ഉണ്ട്. ഗോള്‍ഡ് ലോണ്‍, പ്രോപ്പര്‍ട്ടിയ്ക്ക് എതിരായ വായ്പ, ഭവനവായ്പ, ബിസിനസ് വായ്പ എന്നിവ നല്‍കുന്നതാണ് പ്രധാന സേവനങ്ങള്‍.
ഇപ്പോള്‍ ഇന്ത്യയുടെ ഓഹരി വിപണിയില്‍ ഫെഡ് ഫിന ലിസ്റ്റ് ചെയ്യാന്‍ പോകുകയാണ്. പ്രാഥമിക ഓഹരി വിപണിയില്‍ നിന്നും ഐപിഒ വഴി ഫെഡ് ഫിനയ്ക്ക് 750 കോടി രൂപ പിരിച്ചെടുക്കാനാണ് നീക്കം. ഏഴ് കോടിയിലധികം ഫെഡ് ഫിന ഓഹരികള്‍ വിപണിയില്‍ ഇറക്കും. പത്ത് രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 133 രൂപ മുതല്‍ 140 രൂപ വരെയാണ് വില കണക്കാക്കിയിട്ടുള്ളത്. സാധാരണക്കാര്‍ക്ക് ഈ വില കൊടുത്ത് ഓഹരികള്‍ക്ക് അപേക്ഷിക്കാം. ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ക്ക് വിലക്കുറവില്‍ ഓഹരി വാങ്ങാനാവും. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റ്യൂഷനല്‍ ഇന്വെസ്റ്റേഴ്സിന് (ക്യു ഐബി) 50 ശതമാനത്തില്‍ കുറയാതെയും നോണ്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഇന്‍വെസ്റ്റേഴ്സിനും (എന്‍ഐഐ) 15 ശതമാനത്തില്‍ കുറയാതെയും ഓഹരികള്‍ നല്‍കും.
സാധാരണ അപേക്ഷകര്‍ കുറഞ്ഞത് 107 ഓഹരികള്‍ക്ക് വേണം അപേക്ഷിക്കാന്‍. കൂടുതല്‍ 107ന്റെ എത്ര മടങ്ങ് വേണമെങ്കിലും അപേക്ഷിക്കാം. നവമ്പര്‍ 22 മുതല്‍ ഓഹരികള്‍ക്ക് അപേക്ഷിച്ച് തുടങ്ങാം. നവമ്പര്‍ 24 ന് ഓഹരികള്‍ക്ക് അപേക്ഷകള്‍ നല്കുന്ന സമയം തീരും. നവമ്പര്‍ 30ന് ആര്‍ക്കൊക്കെ ഓഹരികള്‍ നല്‍കേണ്ടതെന്ന് തീരുമാനിക്കും. ഡിസംബര്‍ ഒന്നിന് അര്‍ഹരായവര്‍ക്ക് ഓഹരികള്‍ നല്‍കും.
എന്‍ബിഎഫ് സിയ്ക്ക് നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ പാടില്ല. അല്ലാതെ ഉപഭോക്താവ് ആവശ്യപ്പെടുമ്പോള്‍ തിരിച്ചുകൊടുക്കാമെന്ന വ്യവസ്ഥയില്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ ഒരിയ്ക്കലും പാടില്ല. ചെക്ക് നല്‍കാനും പാടില്ല. ബാങ്കിംഗ് സേവനങ്ങള്‍ എത്താത്ത ഇടങ്ങളില്‍ സാധാരണക്കാര്‍ക്ക് ബാങ്കുകള്‍ക്ക് തുല്യമായ സേവനങ്ങള്‍ നല്‍കാനും എന്‍ബിഎഫ് സി കള്‍ക്ക് കഴിയുമെന്നതാണ് ഇതിന്റെ ആകര്‍ഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: