ഇടുക്കി: തനിക്ക് വീടും ഭൂമിയുമുണ്ടെന്ന ദേശാഭിമാനിയുടെ വാര്‍ത്തയ്ക്കെതിരെ മറിയക്കുട്ടി കോടതിയിലേക്ക്. പെന്ഷന് വിതരണം നിര്‍ത്തിവെച്ചതിനെതിരെ ഹൈക്കോടതിയിലും ഹര്‍ജി നല്‍കുന്നുണ്ട്. പെന്ഷന് മുടങ്ങി ജീവിക്കാന്‍ വഴിയില്ലാതെ ആയതോടെയാണ് മറിയക്കുട്ടി മണ്‍ചട്ടിയുമായി ഭിക്ഷയാചിച്ച് പ്രതിഷേധിച്ചത്. എന്നാല്‍ ഇതിനെതിരെ സിപിഎമ്മും ദേശാഭിമാനിയും വ്യാജ വാര്‍ത്ത നല്കി. ഇത് സമൂഹ മാധ്യമങ്ങളിലും ചര്‍ച്ചയായതോടെയാണ് മറിയക്കുട്ടി കോടതിയെ സമീപിക്കാന്‍ ഒരുങ്ങിയത്.
വ്യാജ വാര്‍ത്ത നല്‍കിയതിനെതിരെ അടിമാലി കോടതിയിലാണ് മറിയക്കുട്ടി ദേശാഭിമാനിക്കെതിരെ മാനനഷ്ടകേസ് കൊടുക്കുക. പെന്ഷന് വിതരണത്തില്‍ ഇടപെടലുകള്‍ നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലും ഹര്‍ജി നല്‍കുന്നുണ്ട്. തനിക്ക് വീടും ഭൂമിയുമുണ്ടെന്ന തരത്തില്‍ നേരിടേണ്ടി വന്ന വ്യാജപ്രചരണങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് മറിയക്കുട്ടി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ ദേശാഭിമാനി പിശക് പറ്റിയതാണെന്ന് പറഞ്ഞ് വാര്‍ത്ത തിരുത്തിയെങ്കിലും ഇവര്‍ക്കെതിരെ കോടതിയെ സമീപിക്കുന്നതില്‍ നിന്നും പിന്നോട്ടില്ലെന്ന് മറിയക്കുട്ടി അറിയിക്കുകയായിരുന്നു.
ക്ഷേമ പെന്ഷന് ലഭിക്കാത്ത മുഴുവനാളുകള്‍ക്കുമെന്ന് മറിയക്കുട്ടി സംസാരിക്കവേ വ്യക്തമാക്കി. പോരാട്ടം സംസ്ഥാന സര്‍ക്കാരിനെതിരെ ആയതില്‍ ദുഃഖമില്ല. പിണറായി വിജയന് ക്ഷേമപെന്ഷന് കിട്ടുന്നവരെ കുറച്ചുകൂടി പരിഗണിക്കണമെന്നും മറിയക്കുട്ടി പറഞ്ഞു. വിധാ പെന്‍ഷനാണ് മറിയക്കുട്ടിക്ക് ലഭിക്കാനുള്ളത്. ഇത് മാസങ്ങളായി പെന്ഷന് മുടങ്ങിയതിനെ തുടര്‍ന്നാണ് അന്നക്കുട്ടിയും മറിയക്കുട്ടിയും ചേര്‍ന്ന് ഭിക്ഷ യാചിച്ചത്. മരുന്നിനും ഉപജീവനത്തിനും വേണ്ടിയാണ് ഇവര്‍ ഭിക്ഷക്കിറങ്ങിയത്.
തുടര്‍ന്ന് അന്നക്കുട്ടിക്ക് ഈറ്റ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പെന്ഷന് നല്‍കാമെന്ന് അറിയിച്ചെങ്കിലും മറിയക്കുട്ടിക്ക് വിധവാ പെന്ഷന് നല്കാന് പണമില്ലെന്നായിരുന്നു അടിമാലി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചത്. സര്‍ക്കാര്‍ ഫണ്ട് നില്‍ക്കാതെ കൊടുക്കാന്‍ ആവില്ലെന്നാണ് അവര്‍ വിശദീകരിക്കുന്നത്. അതിനിടെ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി അടിമാലിയിലെ വീട്ടിലെത്തി മറിയക്കുട്ടിയെട കണ്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: