കോഴിക്കോട് : യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കിയെന്ന് ബിജെപി. സംഘടനാ തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചതിനെതിരെ ഇലക്ഷന്‍ കമ്മിഷന് പരാതി നല്‍കിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു.
കുറ്റിപ്പുറം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി റാഷീദ് എന്നയാള്‍ കഴിഞ്ഞ ദിവസം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തൊട്ടടുത്ത സ്ഥാനാര്‍ത്ഥിയേക്കാള്‍ 70 വോട്ടുകള്‍ കൂടുതലായി നേടിയാണ് ഇയാള്‍ വിജയിച്ചത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഇത്തരത്തില്‍ ഒരാളെ ആര്‍ക്കും അറിയില്ല, കണ്ടിട്ടുമില്ലെന്ന് തിരിച്ചറിയുന്നത്. അത് വിവിവാദമായതോടെയാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡിന്റെ വിവരം പുറത്തുവരുന്നത്.
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കിയെന്നും പാലക്കാട്ടെ ഒരു എംഎല്‍എയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഇക്കാര്യം അറിയാം. രാജ്യദ്രേഹക്കുറ്റമാണ് ഇവര്‍ ചെയ്തതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കി തെരഞ്ഞെടുപ്പ് അട്ടിമറിച്ചതായി രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കിയിട്ടും നടപടി സ്വീരിച്ചിട്ടില്ല. വിഷയം അതീവ കുറ്റകരമാണ്. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിട്ടുണ്ട്. ബെംഗളൂരു കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നിരിക്കുന്നത്.
അതേസമയം കേരള ബാങ്ക് ഭരണസമിതിയില്‍ മുസ്ലിംലീഗ് എംഎല്‍എ അംഗമായതോടെ ഇന്ത്യ മുന്നണി കേരളത്തില്‍ യഥാര്‍ത്ഥ്യമായെന്ന് സുരേന്ദ്രന്‍ പറഞ്ഞു. മുസ്ലിംലീഗ് കേരളത്തില്‍ എല്‍ഡിഎഫിനൊപ്പം പോകാന്‍ തയ്യാറായിക്കഴിഞ്ഞു. വരണമാല്യം ഒരുങ്ങിക്കഴിഞ്ഞു. ഇനി താലിചാര്‍ത്തിയാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: