കുല്‍ഗാം (ജമ്മു കശ്മീര്‍): ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഇന്നലെ വൈകുന്നേരം സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഉണ്ടായ കനത്ത വെടിവയ്പ്പ് ഇപ്പോഴും തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
അതേസമയം മൂന്നു ഭീകരരെ വധിച്ചതായി ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് സേന സ്ഥിരീകരിച്ചിട്ടില്ല. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് മൂന്ന് ലഷ്കര്‍-ഇ-തൊയ്ബ ഭീകരരാണ് കൊല്ലപ്പെട്ട്.
കുല്‍ഗാം ജില്ലയിലെ ഡിഎച്ച് പോര ഏരിയയിലെ സാംനോ പോക്കറ്റില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതെന്ന് കശ്മീര്‍ പോലീസ് വ്യക്തമാക്കി. ആര്‍മിയുടെ 34 രാഷ്ട്രീയ റൈഫിള്‍സ്, 9 പാര (എലൈറ്റ് സ്പെഷ്യല്‍ ഫോഴ്സ് യൂണിറ്റ്), പോലീസ്, സിആര്‍പിഎഫ് എന്നിവ സംയുക്തമായാണ് ഇത് നടത്തുന്നത്.
#UPDATE | Kulgam Encounter update | Three Lashkar-e-Taiba terrorists killed in the ongoing encounter. Operation continues. https://t.co/OEYYLpMTr1
— ANI (@ANI) November 17, 2023
അതിനിടെ, നവംബര്‍ 15ന് ഉറി സെക്ടറിലെ നിയന്ത്രണ രേഖയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയതായി സൈന്യം അറിയിച്ചു. ഇന്ത്യന്‍ സൈന്യവും ജമ്മു കശ്മീര്‍ പോലീസും ചേര്‍ന്ന് ‘ഓപ്പറേഷന് കലി’ എന്ന പേരില്‍ ഒരു സംയുക്ത ഓപ്പറേഷന് വിജയകരമായി നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: