പത്തനംതിട്ട: ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് വെല്ലുവിളി ഉയർത്തി വിലക്കയറ്റം. യാത്രയ്‌ക്ക് ചിലവേറിയേക്കുമെന്നാണ് വിപണിയിൽ നിന്നും ലഭ്യമാകുന്ന സൂചന. ഇരുമുടി നിറയ്‌ക്കുന്നതിനായി ഉപയോഗിക്കുന്ന സാധനങ്ങൾക്ക് മുൻ വർഷങ്ങളെ അപേക്ഷിച്ച് 10 മുതൽ 40 ശതമാനം വരെയാണ് വർദ്ധിച്ചിരിക്കുന്നത്.
നിത്യോപയോഗ സാധനങ്ങൾക്ക് സമാനമായി ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ പൂജ സാധനങ്ങൾക്കും വില കൂടിയിരിക്കുകയാണ്. മുദ്ര നിറയ്‌ക്കാൻ വേണ്ട നെയ്യ്‌ക്കാണ് വൻ വില വർദ്ധനവ് ഉണ്ടായിരിക്കുന്നത്. ലിറ്ററിന് 720 രൂപയാണ് നിലവിൽ വിപണി വില.
പൂജാസാധനങ്ങൾക്ക് മുൻ വർഷത്തെ അപേക്ഷിച്ച് 40 ശതമാനം വരെ വില വർദ്ധിച്ചതായി വ്യാപാരികൾ പറയുന്നു. 10 രൂപയിൽ തുടങ്ങിയിരുന്ന അയ്യപ്പ മാലകൾക്ക് ഇപ്പോൾ 50 രൂപയാണ് വില. അഞ്ച് രൂപയ്‌ക്ക് ലഭ്യമായിരുന്ന ലോക്കറ്റിന് ഇപ്പോൾ 10 രൂപയാണ് വില. മുണ്ടിന് 100 രൂപയ്‌ക്ക് മുകളിലാണ് വില. കാണിപ്പൊന്നിന് 10-ൽ നിന്നും 25 രൂപയിൽ എത്തിയിരിക്കുകയാണ്. ഉണക്കലരി, അവിൽ, മലർ എന്നിവയുടെയും വിലയിൽ വർദ്ധനവുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: