കോട്ടയം: സംസ്ഥാനത്തെ 150 ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ പ്രിന്സിപ്പല്മാരില്ലാത്തതു മൂലം ചുമതല വഹിക്കുന്നത് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ്ജുമാര്‍. മുന്‍ വര്‍ഷങ്ങളില്‍ കൃത്യമായി നടന്നിരുന്ന പ്രിന്‍സിപ്പല്‍ പ്രമോഷന് ഈ വര്‍ഷം കൃത്യമായി നടത്താത്തതാണ് പ്രതിസന്ധിക്ക് കാരണം.
യോഗ്യരായ അധ്യാപകരില്‍ നിന്നും കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് (സിആര്‍) സ്വീകരിച്ച് പ്രമോഷന് പ്രവര്‍ത്തനങ്ങള്‍ ജൂലൈയില്‍ തന്നെ ആരംഭിച്ചിരുന്നു. എന്നാല്‍ ഡിപ്പാര്‍ട്ട്മെന്റ് തലത്തില്‍ നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ മെല്ലപ്പോക്ക് മൂലം പുരോഗതി ഉണ്ടായിട്ടില്ല.
2:1 അനുപാതത്തില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകരെയും ഹൈസ്കൂള്‍ എച്ച്എംമാരെയും ഉള്‍പ്പെടുത്തി നടത്തുന്ന പ്രമോഷന് പ്രവര്‍ത്തനത്തില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ സീനിയോറിറ്റി ലിസ്റ്റ് ആക്ഷേപങ്ങളില്ലാത്തവിധം തയാറാക്കി. തുടര്‍ന്ന് ഗസറ്റ് വിജ്ഞാപനത്തിലൂടെ നിയമസാധുത വരുത്തി പ്രസിദ്ധീകരിക്കുകയും ചെയ്തു.
തസ്തിക ഒഴിവുള്ള സ്കൂളുകളുടെ ലിസ്റ്റ് ഡിപ്പാര്‍ട്ടുമെന്റ് തയാറാക്കിയിട്ടുണ്ട്. യോഗ്യരായ അധ്യാപകരില്‍ നിന്നും ഓണ്‍ലൈനിലും ഓഫ് ലൈനിലും സി.ആര്. സ്വീകരിച്ച് പരിശോധന നടത്തുന്ന പ്രവര്‍ത്തനവും പൂര്‍ത്തിയായി. പ്രിന്‍സിപ്പല്‍ പ്രമോഷന് മുമ്പ് നടക്കേണ്ട പ്രിന്‍സിപ്പല്‍ സ്ഥലം മാറ്റവും അഡ്ജസ്റ്റ്മെന്റ് ട്രാന്‍സ്ഫറും നടത്തി തസ്തികകളുടെ എണ്ണം കൃത്യതപ്പെടുത്തുകയും ചെയ്തു.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ ശേഷമാണ് യാതൊരു കാരണവുമില്ലാതെ പ്രമോഷന് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നത്. ജില്ലാ പ്രമോഷന് കൗണ്‍സില്‍ ചേരുന്നതടക്കം അസാധാരണമായ സാങ്കേതിക നടപടികളുടെ പേരില്‍ എച്ച്എസ്എസ്ടിമാര്ക്ക് അര്‍ഹതയുള്ള ഏക സ്ഥാനക്കയറ്റം വൈകിപ്പിക്കരുതെന്നാണ് അധ്യാപകര്‍ ആവശ്യപ്പെടുന്നത്. എച്ച്എം പ്രമോഷനുമായി ബന്ധപ്പെട്ടാണ് തടസ്സങ്ങള്‍ നിലനില്ക്കുന്നതെങ്കില് അവര്‍ക്ക് അര്‍ഹതയുള്ള മൂന്നിലൊന്ന് തസ്തികകള്‍ ഒഴിച്ചിട്ടുകൊണ്ട് എച്ച്എസ്എസ്ടി മാര്‍ക്ക് പ്രമോഷന് നല്‍കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
പൊതുപരീക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തില്‍ നൂറ്റിയമ്പതിലധികം സ്കൂളുകളില്‍ നിലനില്‍ക്കുന്ന പ്രതിസന്ധിക്ക് സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നാണ് അധ്യാപകര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: