Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിആര്‍എസ് സര്‍ക്കാരിനെതിരായ ജനരോഷം അഗ്‌നിപര്‍വതമായി പൊട്ടിത്തെറിക്കും; തെലങ്കാനയില്‍ ആദ്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി സജ്ജം: ജി. കിഷന്‍ റെഡ്ഡി

സംസ്ഥാനത്ത് ആദ്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി ഇപ്പോഴേ സജ്ജമാണ്, തൂക്കുനിയമസഭയല്ല ബിജെപിക്ക് ഭൂരിപക്ഷമുള്ള നിയമസഭ തന്നെയാണ് ഉണ്ടാകാന്‍ പോകുന്നത്, വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ കിഷന്‍ റെഡ്ഡി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2023, 04:50 pm IST
in India

ഹൈദരാബാദ്: തെലങ്കാനയില്‍ ബിആര്‍എസ് സര്‍ക്കാരിനെതിരായ ജനരോഷം അഗ്‌നിപര്‍വതമായി പൊട്ടിത്തെറിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജി. കിഷന്‍ റെഡ്ഡി.

സംസ്ഥാനത്ത് ആദ്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി ഇപ്പോഴേ സജ്ജമാണ്, തൂക്കുനിയമസഭയല്ല ബിജെപിക്ക് ഭൂരിപക്ഷമുള്ള നിയമസഭ തന്നെയാണ് ഉണ്ടാകാന്‍ പോകുന്നത്, വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ കിഷന്‍ റെഡ്ഡി പറഞ്ഞു.

ബിആര്‍എസിലും കോണ്‍ഗ്രസിലും വിശ്വാസം നഷ്ടപ്പെട്ട ജനങ്ങള്‍ മാറ്റം കൊതിക്കുന്നു. ഈ സര്‍ക്കാരില്‍ എല്ലാവരും മടുത്തിരിക്കുന്നു. പോലീസിനെയും ഗുണ്ടകളെയും ഭയന്ന് ആളുകള്‍ പുറത്തിറങ്ങുന്നില്ല.

കര്‍ഷകര്‍, സ്ത്രീകള്‍, വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങി എല്ലാവരും ബിആര്‍എസ് ഭരണത്തില്‍ മടുത്തു. ഈ ജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി പോരാടിയ ഒരേയൊരു പാര്‍ട്ടി ബിജെപിയാണ്, അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് ഒരു എംഎല്‍എ മാത്രമേ ഉണ്ടായുള്ളൂ. ഏഴ് ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. പക്ഷേ തെലങ്കാനയില്‍ വന്ന മാറ്റം കാണാതിരിക്കരുത്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നാല് മാസത്തിനുള്ളില്‍, 2019 ല്‍ നാല് ലോക്‌സഭാ സീറ്റുകള്‍ നേടി ബിജെപി വീണ്ടും ഉയിര്‍ത്തെഴുന്നേറ്റു, ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ചു.

രണ്ട് ഉപതെരഞ്ഞെടുപ്പുകളില്‍ ഞങ്ങള്‍ വിജയിച്ചു. ബിആര്‍എസും കോണ്‍ഗ്രസും ഒരുമിച്ചാണ്. അവര്‍ നേരത്തെ ഒരുമിച്ച് ഭരിച്ചിരുന്നവരാണ്. രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ ദ്രൗപദി മുര്‍മുവിനെതിരെ വോട്ട് ചെയ്യാന്‍ അവര്‍ ഒരുമിച്ചായിരുന്നു. പരസ്പരം പാര്‍ട്ടി മാറുന്നതിന് ഒരു മടിയുമില്ലാത്തവരാണ് അവര്‍, കിഷന്‍ റെഡ്ഡി പറഞ്ഞു.

തെലങ്കാനയിലെ 55 ശതമാനം വരുന്ന പിന്നാക്കവിഭാഗക്കാരുടെ അഭിലാഷങ്ങള്‍ നിറവേറ്റാന്‍ ബിജെപി പ്രതിജ്ഞാബദ്ധമാണ്. മാദിഗ മഹാറാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് പങ്കെടുത്തു. അവരുടെ ആവശ്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതിന് പ്രത്യേക സമിതി കേന്ദ്രം ഉടന്‍ രൂപം നല്കുമെന്ന് പ്രധാനമന്ത്രി തന്നെ ഉറപ്പ് നല്കിയിട്ടുണ്ടെന്ന് കിഷന്‍ റെഡ്ഡി ചൂണ്ടിക്കാട്ടി.

Tags: bjpTelanganaG Kishan ReddyBRS
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

India

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

News

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

Kerala

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

Kerala

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

പുതിയ വാര്‍ത്തകള്‍

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.