തിരുവനന്തപുരം: സുരേഷ് ഗോപിയ്ക്ക് സ്റ്റേഷന് ജാമ്യം കൊടുത്തില്ലായിരുന്നെങ്കില്‍ നടക്കാവ് പൊലീസിന് നടക്കാന്‍ ബുദ്ധിമുട്ടായേനെ എന്ന് ടി.ജി. മോഹന്‍ ദാസ്. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്.
ക്രിമിനല്‍ കേസില്ല എന്ന് തെളിയിക്കാന്‍ അദ്ദേഹത്തിന് വേണമെങ്കില്‍ മുന്‍കൂര്‍ ജാമ്യം എടുക്കാമായിരുന്നു. എന്നാല്‍ സുരേഷ് ഗോപി അത് ബോധപൂര്‍വ്വം ചെയ്തില്ല. അദ്ദേഹം മൂന്ന് അഭിഭാഷകരുമായാണ് നടക്കാവ് പൊലീസ് സ്റ്റേഷനില്‍ ചെന്നത്. സുരേഷ് ഗോപി ചിലപ്പോള്‍ മൂന്നല്ല, 30 പൊലീസുകാരുമായി പോലും ചെല്ലും. മാത്രമല്ല, 18നകം ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോള്‍ 15ന് തന്നെ ഹാജരാവുക വഴി സുരേഷ് ഗോപി വീണ്ടും മാന്യത കാണിക്കുകയും ചെയ്തു. – മോഹന്‍ ദാസ് അഭിപ്രായപ്പെട്ടു.
ഇക്കാര്യത്തില്‍ പൊലീസ് കരുതിയിരിക്കണം. സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യുകയോ അദ്ദേഹത്തെ കയ്യേറ്റം ചെയ്യുകയോ ചെയ്താല്‍ പൊലീസ് വിവരമറിഞ്ഞേനെയെന്നും മോഹന്‍ ദാസ് ചൂണ്ടിക്കാട്ടി.
സുരേഷ് ഗോപിയ്ക്കെതിരെ 354എ എന്ന വകുപ്പ് പ്രകാരമാണ് ലൈംഗികമായ ഉദ്ദേശ്യത്തോട് കൂടി സ്വാഗതര്‍ഹമല്ലാത്ത സ്പര്‍ശം എന്ന കുറ്റമാണ് ചാര്‍ത്തിയിരിക്കുന്നത്. ഇനി സ്പര്‍ശം സ്വാഗതാര്‍ഹം അല്ലാത്തതാണെങ്കിലും അതില്‍ ലൈംഗിക ഉദ്ദേശ്യമുണ്ടെങ്കിലേ അത് കുറ്റമാകൂ. ഈ പെണ്‍കുട്ടിയെ സുരേഷ് ഗോപി പീഡിപ്പിച്ചു എന്ന പ്രശ്നം ഉയര്‍ന്നുവന്നപ്പോള്‍ ഈ കേസില്‍ വലിയ കാര്യമില്ല എന്ന് പറഞ്ഞ് മീഡിയ വണ്‍ എഡിറ്റര്‍ ഫെയ്സ് ബുക്ക് പോസ്റ്റിട്ടതാണ്. പിന്നീട് ആ പോസ്റ്റ് അദ്ദേഹം മുക്കി.- ടി.ജി. മോഹന്‍ ദാസ് ചൂണ്ടിക്കാട്ടി.
മറ്റൊരു മാധ്യമ പ്രവര്‍ത്തകനെതിരെ ഇതേ പോലെ ഒരു കേസുണ്ട്. 354എ വകുപ്പ് പ്രകാരമാണ് മാധ്യമപ്രവര്‍ത്തകനെതിരെ ഒരു സ്ത്രീ കേസ് കൊടുത്തത്. എന്നാല്‍ ഇതുവരെ പൊലീസ് വിളിപ്പിച്ചിട്ടില്ല. ഇദ്ദേഹം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയ്ക്കൊപ്പം വേദി പങ്കിടുകയും ചെയ്തു.ആ മാധ്യമപ്രവര്‍ത്തകനെയും സുരേഷ് ഗോപിയെയും ത്രാസിന്റെ രണ്ട് ചതട്ടുകളിലിരുത്തിയാല് സുരേഷ് ഗോപിയുടെ തട്ട് താഴ്ന്ന് തന്നെ ഇരിയ്ക്കും- മോഹന്‍ ദാസ് ചൂണ്ടിക്കാട്ടി. .
അതീവ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഈ പെണ്‍കുട്ടി കേസ് കൊടുത്തത്. ദുരുദ്ദേശ്യത്തോട് കൂടിയാണോ ആ മനുഷ്യന് നിങ്ങളെ സ്പര്‍ശിച്ചത് എന്ന് ഒരു മജിസ്ട്രേറ്റ് ചോദിച്ചാല്‍ ഈ പെണ്‍കുട്ടിക്ക് തലകുനിയ്ക്കേണ്ടി വരും. കേസ് കൊടുത്ത പെണ്‍കുട്ടിക്ക് ആത്മാവുണ്ടോ, ഒരു ക്യാരക്ടര്‍ ഉണ്ടോ എന്ന് ഈ കേസ് തെളിയിക്കാന്‍ പോവുകയാണെന്നും ടി.ജി. മോഹന്‍ ദാസ് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: