റായ് പൂര്: മഹാദേവ ഭഗവാന് (ശിവഭഗവാന്) ഛത്തീസ് ഗഡില്‍ ഭൂപേഷ് ബാഗേലിനെ വെറുതെ വിടില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. മഹാദേവ ഭഗവാന്റെ പേരില്‍ വാതുവെപ്പ് കമ്പനി തട്ടിച്ചെടുത്ത ഓരോ പൈസയ്ക്കും ശിവഭഗവാന് തന്നെ കണക്ക് ചോദിക്കുമെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
മഹാദേവ് ബെറ്റിംഗ് ആപ് അഴിമതിയില്‍ കോടികളുടെ തിരിമറിയാണ് നടന്നത്. മഹാദേവ് ബെറ്റിംഗ് ആപ് കമ്പനി 508 കോടികളാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മാത്രം മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് അയച്ചുകൊടുത്തിരുന്നു. ഈ പണം ഇഡി പിടിയ്ക്കുകയും ചെയ്തു. ഹിന്ദുദൈവത്തിന്റെ പേരിലാണ് ബെറ്റിംഗ് ആപ് അഴിമതിയ്ക്കായി ഉപയോഗിച്ചത്. ആ മഹാദേവ ഭഗവാന് ഭൂപേഷ് ബാഗേലിനെ വെറുതെ വിടുകയില്ല.-ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
രജിം നിയമസഭാമണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു ഹിമന്ത ബിശ്വശര്‍മ്മ. രണ്ട് ഘട്ടങ്ങളിലായാണ് ഛത്തീസ് ഗഡിലെ തെരഞ്ഞെടുപ്പ്. 20 നിയോജകമണ്ഡലത്തിലേക്കുള്ള ആദ്യഘട്ടതെരഞ്ഞെടുപ്പ് നവമ്പര്‍ ഏഴിന് നടന്നു. 70 മണ്ഡലങ്ങളിലേക്കുള്ള രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നവമ്പര്‍ 17ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: