കോഴിക്കോട് : മാധ്യമ പ്രവര്‍ത്തകയുടെ ആരോപണത്തില്‍ നടനും മുന്‍ ബിജെപി നേതാവുമായ സുരേഷ് ഗോപിയെ ചോദ്യം ചെയ്യുന്നതിനായി നടക്കാവ് പോലീസ് സ്റ്റേഷനില്‍ ഒരുക്കിയത് വന്‍ സന്നാഹങ്ങള്‍. ചോദ്യം ചെയ്യുന്നതിനിടെ താരത്തിനുണ്ടാകുന്ന നേരിയ ചലനം പോലും സസൂക്ഷ്മം നിരീക്ഷിക്കുന്നതിനും ശബ്ദങ്ങള്‍ എന്നിവ പകര്‍ത്താനും സൂക്ഷിച്ചു വയ്ക്കാനുമുള്ള ഉപകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
ജില്ലാ പൊലീസ് മേധാവിയായ കമ്മിഷണറുടെ പരിധില്‍ നടക്കാവ് സ്റ്റേഷനില്‍ മാത്രമാണ് ഈ സംവിധാനം നിലവിലുള്ളത്. സീനിയര്‍ പോലീസ് ഓഫിസര്‍ക്കാണ് സുരേഷ് ഗോപിയെ ചോദ്യം ചെയ്യാനുള്ള ചുമതല നല്‍കിയിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകയുടെ ആരോപണത്തില്‍ നവംബര്‍ 18നകം ഹാജരാകണമെന്നാണ് സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടിരുന്നത്.
വന്ദേഭാരതില്‍ കോഴിക്കോടെത്തിയ സുരേഷ് ഗോപി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ഉള്‍പ്പടെയുള്ള ബിജെപി നേതാക്കള്‍ക്കൊപ്പമാണ് സുരേഷ് ഗോപി ചോദ്യം ചെയ്യലിന് ഹാജരാകാനായി എത്തിയത്. സുേരേഷ് ഗോപിക്ക് പിന്തുണയുമായി നൂറ് കണക്കിന് ബിജെപി പ്രവര്‍ത്തകര്‍ പദയാത്രയായി പോലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചു കൂടി. പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത ശേഷമാണ് പോലീസ് സ്റ്റേഷനകത്തേയ്ക്ക് കയറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: