കോഴിക്കോട്: മാധ്യമപ്രവർത്തകയുടെ പരാതിയുമായി ബന്ധപ്പെട്ട കേസിൽ ബിജെപി നേതാവ് സുരേഷ് ഗോപി ഇന്ന് നടക്കാവ് പോലീസിന് മുമ്പാകെ ഹാജരായി. ഹാജരാകുന്നതിന് മുന്നോടിയായി കോഴിക്കോട് എസ് ജിയ്ക്കൊപ്പം എന്നെഴുതിയ പ്ലക്കാർഡുമായി സ്ത്രീകൾ ഉൾപ്പടെ അഞ്ഞൂറോളം പ്രവർത്തകർ പോലീസ് സ്റ്റേഷനിലേക്ക് പദയാത്ര നടത്തി. യാത്ര പോലീസ് സ്റ്റേഷന് സമീപം വച്ച് പോലീസ് തടഞ്ഞു.
ഈ മാസം18നുള്ളിൽ ഹാജരാകണമെന്ന് കാണിച്ച് പോലീസ് സുരേഷ് ഗോപിക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ പതിനഞ്ചാം തീയതി നടക്കാവ് പോലീസ് അന്വഷണ ഉദ്യോഗസ്ഥനായ വിനു മോഹന് മുൻപാകെ ഹാജരാകാമെന്നു സുരേഷ് ഗോപിഅറിയിച്ചിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, വൈസ് പ്രസിഡൻ്റ് ശോഭാ സുരേന്ദ്രൻ, എം.ടി രമേശ്, പി.കെ കൃഷ്ണദാസ്, ജില്ലാ പ്രസിഡൻ്റ് വി.കെ സജീവൻ തുടങ്ങിയ നേതാക്കൾ സ്ഥലത്തുണ്ട്. സ്റ്റേഷൻ പരിസരത്ത് ശക്തമായ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
354 (A ) വകുപ്പ് ഇട്ടതുകൊണ്ട് തന്നെ ഒരു തരത്തിലും സ്റ്റേഷൻ ജാമ്യം കൊടുക്കാൻ സാധിക്കില്ല എന്ന തരത്തിലുള്ള നിയമോപദേശം പോലീസിന് ലഭിച്ചിരിക്കുന്നു. അതോടെപ്പം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള സമ്മർദ്ദം കൂടി ആയപ്പോൾ പോലീസ് സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യുകയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും ചെയ്യും എന്നതരത്തിലേക്കാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത് എന്നാണ് പോലീസിന്റെ അനൗദ്യോഗിക വൃത്തങ്ങളിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്.
അതായത് സുരേഷ് ഗോപിയെ അറസ്റ് ചെയ്യുന്ന തരത്തിലേക്ക് കാര്യങ്ങൾ പോകുകയാണെങ്കിൽ അദ്ദേഹത്തിനെ ആരാധകർ, ബിജെപി പ്രവർത്തകർ, സംഘ പരിവാർ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധവുമായി എത്തും എന്ന് പോലീസ് കണക്കു കൂട്ടുന്നു. കോഴിക്കോട് നഗരത്തിൽ സായുധ പോലീസ് അടക്കമുള്ള വലിയ സുരക്ഷ സംവിധാനങ്ങളൊരുക്കാൻ മുഖ്യ മന്ത്രിയുടെ ഓഫീസിൽ നിന്നും നിർദ്ദേശം നൽകി കഴിഞ്ഞു .
എന്തായാലും തൃശ്ശൂരിൽ സുരേഷ് ഗോപിക്ക് ലഭിക്കുന്ന വലിയ ജനപിന്തുണയിൽ വിറളിപൂണ്ട സിപിഎമ്മിന്റെ നിർദ്ദേശ പ്രകാരം സംസ്ഥാനത്തു പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകർക്കിടയിലെ സിപിഎം ഫ്രാക്ഷൻ ആണ് കോഴിക്കോട് സംഭവങ്ങൾക്കു പിന്നിലെന്ന് വ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: