ചേര്‍ത്തല: കീരിയും പാമ്പും പോലെ കഴിഞ്ഞിരുന്നവര്‍ ഹിന്ദുത്വത്തെ നശിപ്പിക്കാന്‍ ഒറ്റക്കെട്ടായി ഇറങ്ങിയിരിക്കുകയാണെന്ന് ആര്‍എസ്എസ് മുതിര്‍ന്നപ്രചാരകന്‍ എസ്. സേതുമാധവന്. ചേര്‍ത്തലയില്‍ പണികഴിപ്പിച്ച പുതിയ ആര്‍എസ്എസ് ഖണ്ഡ് കാര്യാലയം ശക്തിനിവാസിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നുഅദ്ദേഹം.
ആദ്യം അവര്‍ ആര്‍എസ്എസിനെതിരെയാണ് പറഞ്ഞത്. ക്രമേണഅത് അമ്പലങ്ങള്‍ക്കും ഹിന്ദുത്വത്തിനും എതിരായി മാറി. നമ്മള്‍ക്ക് കൂടുതലായി കിട്ടുന്ന സുഖ സൗകര്യങ്ങള്‍ ഒരിക്കലും നമ്മെ ദൗര്ബല്യപ്പെടുത്തരുത്. പകരം ഓരോ സൗകര്യങ്ങളും നമ്മുടെ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്താനുള്ള മാര്‍ഗമായി ഉപയോഗിക്കാനുള്ള ഉത്തരവാദിത്വബോധം ഓരോ സ്വയംസേവകനും ഉണ്ടാകണം. അടുത്ത തലമുറ ആദര്‍ശവാദികളും ദേശസ്നേഹികളുമായി മാറാന്‍ എല്ലാവരും പ്രയത്നിക്കണം. ഇന്നെല്ലാ രാഷ്ട്രീയ കക്ഷികളും സംഘടിത മതന്യൂനപക്ഷത്തിന്റെ പുറകേ പോകുന്നു. നമ്മുടെ ഭാവിതലമുറയെ വാര്‍ത്തെടുക്കേണ്ടത് സംഘശാഖകളിലാണ് എന്ന തരത്തില്‍ ചിന്തിച്ച് പ്രവര്‍ത്തിക്കാന്‍ അമ്മമാരും മുതിര്‍ന്ന സ്വയംസേവകരും ഉള്‍പ്പെടെയുള്ളവര്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴ ജില്ലാ സംഘചാലക് കേണല്‍ എന്‍.എസ്. റാംമോഹന് അദ്ധ്യക്ഷനായി. ജില്ലാ സഹസംഘചാലക് ആര്. സുന്ദര്‍, ചേര്‍ത്തല ഖണ്ഡ് സഘചാലക് എം.ഡി. ശശികുമാര്‍, കാര്യവാഹ് എം. ദീപു എന്നിവര്‍ പ്രസംഗിച്ചു.
സോപാനസംഗീതം അവതരിപ്പിച്ചസൂര്യനാരായണനെ ചടങ്ങില്‍ ആദരിച്ചു.മുതിര്‍ന്ന പ്രചാരകന്മാരായ വി.കെ. വിശ്വനാഥന്, സി.കെ. ചന്ദ്രന് ഉള്‍പ്പെടെ വിവിധ ക്ഷേത്രസംഘടനകളുടെ സംസ്ഥാന ജില്ലാ ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: