ആലുവ : ബാലസാഹിതീ പ്രകാശൻ പുതിയതായി പ്രസിദ്ധീകരിച്ച അഞ്ച് പുസ്തകങ്ങളുടെ പ്രകാശനം ആലുവ കേശവസ്മൃതിയിലെ ദീപാവലി കുടുംബ സംഗമത്തിൽ വച്ച് നടന്നു. ബാലസംസ്കാര കേന്ദ്രം ചെയർമാൻ പി.കെ.വിജയരാഘവൻ അധ്യക്ഷത വഹിച്ച ചടങ്ങ് റിട്ടയേഡ് അസി. ഇൻകം ടാക്സ് കമ്മീഷണർ അഡ്വ.കെ. കിട്ടുനായർ ഉദ്ഘാടനം ചെയ്തു.
ജീവിത വിജയത്തിലേക്ക് പതിനെട്ട് പടികൾ (പി.ഐ.ശങ്കരനാരായണൻ), മണ്ണിലെ നക്ഷത്രങ്ങൾ (ശ്രീജിത്ത് മൂത്തേടത്ത് ), അമരരക്തസാക്ഷികൾ ഭാഗം- 2 (മാത്യൂസ് അവന്തി ), പാതി മറഞ്ഞ രാമായണ കഥകൾ (കവിത വേണുഗോപാൽ), കാർട്ടൂൺ വരയ്‌ക്കാൻ പഠിക്കാം (ആർട്ടിസ്റ്റ് ശിവൻ) എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. പ്രശസ്ത ഗാനരചയിതാവും കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗവുമായ ഐ.എസ്. കുണ്ടൂർ, റിട്ട.അസി.ഇൻകം ടാക്സ് കമ്മീഷണർ അഡ്വ.കിട്ടുനായർ , മുൻ ജില്ലാ ജഡ്ജ് അഡ്വ. സുന്ദരം ഗോവിന്ദ് എന്നിവർ ചേർന്നാണ് പ്രകാശനകർമ്മം നിർവ്വഹിച്ചത്. ചടങ്ങിൽ പുസ്തക രചയിതാക്കളെ ആദരിച്ചു. ബാലസംസ്കാര കേന്ദ്രം ജന.സെക്രട്ടറി എം.പി.സുബ്രഹ്മണ്യ ശർമ്മ സ്വാഗതവും ബാലഗോകുലം സംസ്ഥാന നിർവ്വാഹക സമിതി അംഗം ടി.ജി.അനന്തകൃഷ്ണൻ കൃതജ്ഞതയും രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക