മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
ഔദ്യോഗിക രംഗത്ത് മേലധികാരികളില്‍നിന്ന് ആനുകൂല്യം പ്രതീക്ഷിക്കാം. മരുന്ന്വില്‍പ്പനയുമായി ബന്ധപ്പെട്ടവര്‍ക്ക് നല്ല സമയമാണ്. മനോഗതിയനുസരിച്ച് എടുക്കുന്ന തീരുമാനം പിന്നീട് പ്രയാസമുണ്ടാക്കിയേക്കും. ശത്രുശല്യം വര്‍ധിക്കും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
പുതിയ ബിസിനസ്സില്‍ പുരോഗതിയുണ്ടാകുന്നതാണ്. സഹോദരന്മാരുമായി ചേര്‍ന്ന് ചെയ്യുന്ന ബിസിനസ്സില്‍ നഷ്ടം സംഭവിക്കാനിടയുണ്ട്. മേലുദ്യോഗസ്ഥരില്‍നിന്ന് അനുകൂല നിലപാടുണ്ടാകും. സുഹൃത്തുക്കള്‍ തെറ്റിപ്പിരിയാനിടവരും. സന്താനമില്ലാതെ ക്ലേശിക്കുന്നവര്‍ക്ക് സന്താനഭാഗ്യമുണ്ടാകും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
സഹപ്രവര്‍ത്തകരില്‍നിന്ന് സഹകരണമുണ്ടാകും. ചെറുയാത്രകള് സുഖകരമായിവരും. എന്‍ട്രന്‍സ് ടെസ്റ്റില്‍ വിജയം കൈവരിക്കും. സഹപാഠികളുമായി ഉല്ലാസയാത്രകള്‍ സംഘടിപ്പിക്കും. പൂര്‍വിക സ്വത്ത് അനുഭവയോഗ്യമാകും. യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും
.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
നാനാഭാഗത്തുനിന്നും എതിര്‍പ്പുകള്‍ വരും. നല്ല കാര്യങ്ങള്‍ ചെയ്താലും ദോഷഫലമേ ലഭിക്കുകയുള്ളൂ. കര്‍ക്കശമായ പെരുമാറ്റംകൊണ്ട് അന്യരുടെ അതൃപ്തിക്ക് കാരണമായേക്കും. പട്ടാളം, പോലീസ് എന്നീ വിഭാഗത്തിലുള്ളവര്‍ക്ക് ഈ സന്ദര്‍ഭത്തില്‍ പ്രമോഷന് ലഭിക്കാനിടയുണ്ട്.
ചിങ്ങക്കൂറ്. മകം, പൂരം, ഉത്രം (1/4)
ഗൃഹത്തില്‍ പൂജാദി മംഗളകാര്യങ്ങള്‍ നടത്താനിടവരും. കര്‍മസ്ഥാനം ഗുണമായിരിക്കും. കൃഷിക്കാര്‍ക്ക് നഷ്ടകഷ്ടങ്ങള്‍ ഉണ്ടാകും. ദേഹാരോഗ്യം കുറയും. കരള്‍ സംബന്ധമായ രോഗങ്ങള്‍ വരാനിടയുണ്ട്, സന്താനങ്ങള്‍ക്ക് അഭിവൃദ്ധിയുണ്ടാകും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
ആരോഗ്യനിലയില്‍ മാറ്റം പ്രതീക്ഷിക്കാം. സുഹൃത്തുക്കളില്‍നിന്ന് സഹകരണമുണ്ടാകും. പുതിയ വീടും വാഹനങ്ങളും അധീനതയില്‍ വന്നുചേരും. സഹോദരിയുടെ വിവാഹനിശ്ചയം നടക്കും. ജ്വല്ലറി വ്യവസായം ചെയ്യുന്നവര്‍ക്ക് അനുകൂല സമയമാണ്. സാമ്പത്തികസ്ഥിതി മെച്ചപ്പെടും.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
ഏത് സാഹസവൃത്തിയും ചെയ്ത് ധനമുണ്ടാക്കണമെന്ന പ്രവണത വര്‍ധിക്കും. വീട്ടില്‍ ചില അപകടങ്ങള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കണം. സന്താനങ്ങള്‍ക്ക് ഉയര്‍ച്ചയുണ്ടാകും. ഉദ്യോഗത്തില്‍ സസ്പെന്ഷന് വരാന്‍ ഇടയുണ്ട്. പിതാവിന് പേരും പെരുമയും വര്‍ധിക്കും. പല കാര്യങ്ങളിലും നേട്ടമുണ്ടാവുമെങ്കിലും മനസ്സ് അസ്വസ്ഥമായിരിക്കും.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
അധ്വാനത്തിനനുസരിച്ചുള്ള പ്രതിഫലം കിട്ടിയെന്ന് വരുന്നതല്ല. ഇലക്ട്രോണിക് സംബന്ധമായ ഉന്നതവിദ്യാഭ്യാസത്തിന് സൗകര്യമുണ്ടാകും. ഒന്നിനൊന്ന് ബന്ധമില്ലാത്ത പല സംഗതികളിലും ഇടപെടും. വിദേശത്തുനിന്ന് ധനാഗമം പ്രതീക്ഷിക്കാം. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടയുണ്ട്.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
ശാരീരിക ആരോഗ്യം തൃപ്തികരമായിരിക്കില്ല. രക്തസമ്മര്‍ദ്ദമോ ശിരോസംബന്ധമായോ രോഗങ്ങള്‍ വരാനിടയുണ്ട്. കടബാധ്യതകള്‍ കുറേശ്ശെയായി തീരും. ഹോട്ടല്‍, കാന്റീന് എന്നീ വ്യാപാരം നടത്തുന്നവര്‍ക്ക് അനുകൂല സമയമാണ്. വാഹനങ്ങളില്‍നിന്ന് വരുമാനം വര്‍ധിക്കും.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
സാമ്പത്തിക നിലയും പ്രശസ്തിയും വര്‍ധിക്കും. എത്ര അധ്വാനമുള്ള പ്രവൃത്തിയും ഏറ്റെടുത്ത് വിജയത്തിലെത്തിക്കും. അധ്യാപക ജോലിക്ക് ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. എഴുത്തുകാര്‍, നിയമജ്ഞര്‍ തുടങ്ങിയവര്‍ക്ക് വരുമാനവും പ്രശസ്തിയും വര്‍ധിക്കും.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
മന്ദഗതിയിലായ വ്യാപാരം മെല്ലെ പുരോഗതി കൈവരിക്കും. പൊതുപ്രവര്ത്തനങ്ങൡ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പ്രശസ്തിയും ധനവും വര്‍ധിക്കും. പൂട്ടിക്കിടക്കുന്ന വ്യാപാര സ്ഥാപനങ്ങളിലെ തൊഴില്‍ പ്രശ്നം ഒത്തുതീരും. അന്യദേശവാസികള്‍ സ്വദേശത്ത് എത്തിച്ചേരും.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
കലാകാരന്മാര്ക്ക് പ്രശസ്തിയും അവാര്‍ഡുകളും ലഭിക്കാനിടയുണ്ട്. വാഹനാപകടം, ഷോക്ക് എന്നീ അപകടങ്ങള്‍ വരാതെ ശ്രദ്ധിക്കണം. ഭാര്യയുടെ സ്വത്ത് ലഭിച്ചേക്കും. ബിസിനസില്‍ വേണ്ടത്ര പുരോഗതിയുണ്ടാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: