ന്യൂദല്‍ഹി: വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ യുകെ സന്ദര്‍ശനം ആരംഭിച്ചു. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി സര്‍ ജെയിംസ് ക്ലെവര്‍ലിയുമായി അദ്ദേഹം ചര്‍ച്ച നടത്തും.
ഉഭയകക്ഷി ബന്ധം സംബന്ധിച്ച് വിവിധ വശങ്ങള്‍ സന്ദര്‍ശനത്തിനിടെ അവലോകനം ചെയ്യും. ഇന്ത്യയും യുകെയും തമ്മില്‍ വളര്‍ന്നുവരുന്ന ഉഭയകക്ഷി പങ്കാളിത്തമാണുളളതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഇരു രാജ്യങ്ങളും ഊഷ്മളവും ഉജ്ജ്വലവുമായ ബന്ധം പങ്കിടുന്നു. ഇന്ത്യ-യുകെ റോഡ്മാപ്പ് 2030-നോടൊപ്പം 2021-ല്‍ ഇന്ത്യ-യുകെ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം ആരംഭിച്ചു. ജയശങ്കറിന്റെ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധത്തിന് പുതിയ ഊര്‍ജം പകരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: