കോഴിക്കോട് : നവകേരള സദസ്സ് സംഘടിപ്പിക്കുന്നതിന്റെ പരിപാടികളില്‍ നിന്നും വിട്ടു നിന്നാല്‍ നടപടി സ്വീകരിക്കുമെന്ന് കുടുംബശ്രീ അംഗങ്ങള്‍ക്കും തൊഴിലുറപ്പ്
തൊഴിലാളികള്‍ക്കും ഭീഷണി സന്ദേശവുമായി പഞ്ചായത്ത് പ്രസിഡന്റ്. ഉള്ള്യേരി പഞ്ചായത്ത് വൈസ് പ്രസിഡന്റാണ് തൊഴിലാളികളെ ഭീഷണിപ്പെടുത്തിക്കൊണ്ട് വാട്‌സ്ആപ്പിലൂടെ സന്ദേശം അയച്ചത്.
നവകേരള സദസില്‍ പങ്കെടുക്കുകയും പ്രചാരണത്തിന്റെ ഭാഗമാവുകയും ചെയ്യാത്തവരെ തൊഴിലുറപ്പ് തൊഴിലുമായി ബന്ധപ്പെട്ട മസ്റ്റര്‍റോളില്‍ ഉള്‍പ്പെടുത്തേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഗൗരവമായ പരിപാടിയാണിതെന്നുമായിരുന്നു എഡിഎസ് അംഗങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വൈസ്പ്രസിഡന്റ് ബലരാമന്‍ അയച്ച സന്ദേശം. ഇത് കൂടാതെ ഞായറാഴ്ച നടക്കുന്ന ജനറല്‍ ബോഡിയില്‍ പങ്കെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കൂടിയാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റായ വിഎം ബലരാമന്‍. ഈ മാസം 24,25,26 തീയതികളാണ് കോഴിക്കോട് നവകേരള സദസ് സംഘടപ്പിക്കുന്നത്. അതേസമയം തൊഴിലാളികള്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി അവര്‍ എത്തണമെന്ന് കരുതി സാന്ദര്‍ഭികമായി പറഞ്ഞതാണ്. അല്ലാതെ ഉത്തരവൊന്നുമില്ലെന്നുമാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: