ന്യൂദൽഹി: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3ന്റെ വിവരങ്ങൾ പുറത്തുവിടുന്നതിനായി യുഎസും റഷ്യയും ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. ചന്ദ്രയാൻ-3, ആദിത്യ എൽ-1 ദൗത്യങ്ങൾ ഇന്ത്യയുടെ അതിവേഗ വളർച്ചയെ അടയാളപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി.
ഒരു രാജ്യത്തിനും സ്വന്തമാക്കാൻ കഴിയാതിരുന്ന നേട്ടമാണ് ചന്ദ്രയാൻ-3 നെ ദക്ഷിണധ്രുവത്തിലിറക്കിയതോടെ ഭാരതം സ്വന്തമാക്കിയത്. ബഹിരാകാശ മേഖലയിൽ ഇന്ത്യക്ക് മുൻപേ നടന്ന അമേരിക്കയും റഷ്യയും വരെ ഇസ്രോ പങ്കുവെക്കുന്ന വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ബഹിരാകശ മേഖല കുതിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 150-ലധികം സ്റ്റാർട്ടപ്പുകളാണ് പുതിയതായി ആരംഭിച്ചത്. ഇവരിൽ മിക്കവരും വലിയ സംരംഭങ്ങൾ നടത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു- ജിതേന്ദ്ര സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: