പാലക്കാട് : കുട്ടനാട്ടിലെ പ്രസാദ് എന്ന കര്‍ഷകന്റെ ആത്മഹത്യയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം ശോഭ സുരേന്ദ്രന്. കര്‍ഷകന്റേത് ആത്മഹത്യയല്ല, കൊലപാതകമാണെന്ന് അവര്‍ പറഞ്ഞു.
കേന്ദ്രത്തില്‍ നിന്ന് ഒരു നയാ പൈസ പോലും കേരളത്തിന് കിട്ടാനില്ല.ശ്രീലങ്കയിലെ സാഹചര്യം കേരളത്തിലുണ്ടാക്കരുതെന്നും അവര്‍ പറഞ്ഞു.
കേന്ദ്രവിഹിതം വാങ്ങിക്കൂട്ടിയ സംസ്ഥാന സര്‍ക്കാര്‍ നെല്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്തില്ല.കിട്ടിയ പണം ബാങ്കിലിട്ട് കര്‍ഷകര്‍ക്ക് വായ്പയായി നല്കി.
കൃഷി വകുപ്പ് മന്ത്രി കള്ളം പറയുന്നത് നിര്‍ത്തണം. മുഖ്യമന്ത്രിയുടെ മുഖം കാണുന്നത് ജനങ്ങള്‍ക്ക് വെറുപ്പായിട്ടുണ്ടെന്നും ശോഭ സുരേന്ദ്രന് വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: