കണ്ണൂര്‍: കഴിഞ്ഞ നാല് ദിവസമായി കണ്ണൂരില്‍ നടന്ന് വരുന്ന 65-ാമത് കേരള സ്‌കൂള്‍ ഗെയിംസ് ഗ്രൂപ്പ് മൂന്നിലെ മത്സരങ്ങള്‍ ഇന്ന് അവസാനിക്കും. ഇന്നലെ നടന്ന ത്രോ ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പാലക്കാട് ജില്ല കിരീടം നേടി. കണ്ണൂരും എറണാകുളവും രണ്ടാം സ്ഥാനം പങ്കിട്ടു.
അവസാന ദിനമായ ഇന്ന് ജൂനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ബാഡ്മിന്റണ്‍ മത്സരങ്ങള്‍ ഡ്രീം ബാഡ്മിന്റണ്‍ അരീന കക്കാട് വെച്ച് നടക്കും.














