ചന്ദ്രപൂര്‍: ഛത്തീസ്ഗഡില്‍ അധികാരത്തിലെത്തിയാല്‍ നക്സലിസം തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തെ ഭരണത്തില്‍ മതംമാറ്റം വന്‍ തോതില്‍ വര്‍ദ്ധിച്ചതായും അദ്ദേഹം പറഞ്ഞു. ശക്തി ജില്ലയിലെ ചന്ദ്രപൂരില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.
ഭാരതത്തിന്റെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ ഇറങ്ങിയ ചന്ദ്രനിലെ സ്ഥലത്തിന് ശിവശക്തി പോയിന്റ് എന്ന് നാമകരണം ചെയ്തതിനെ കോണ്‍ഗ്രസ് എതിര്‍ക്കുകയായിരുന്നു. അവര്‍ മഹാദേവന് എതിരാണെന്നും എന്നാല്‍ മഹാദേവ ബെറ്റിങ് ആപ്പാണ് അവര്‍ക്ക് പ്രിയപ്പെട്ടതെന്നും ഷാ ചൂണ്ടിക്കാട്ടി.
ജനങ്ങള്‍ ആഗ്രഹിക്കുന്നത് ഡബിള്‍ എന്ജിന് സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിനായിട്ടാണ്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷം അഴമിതയുടെ കൂത്തരങ്ങായിരുന്നു. ബിജെപി അധികാരത്തിലെത്തിയാല്‍ അഴിമതി അന്വേഷിക്കാന്‍ കമ്മിഷനെ നിയോഗിക്കും. അഴിമതിക്കാരെ ജയിലിലടയ്ക്കുക തന്നെ ചെയ്യും. ബിജെപി അധികാരത്തിലെത്തിയാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം അവസാനിപ്പിക്കും. ഗോത്രവര്‍ഗ്ഗക്കാരെ മതം മാറ്റാന്‍ അനുവദിക്കില്ല. സ്വാതന്ത്ര്യത്തിനുശേഷം രാമക്ഷേത്രനിര്‍മാണത്തിന് കോണ്‍ഗ്രസ് എതിരു നില്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: