ദീപാവലിയോടനുബന്ധിച്ച് ട്രെയിൻ-ബസ് ടിക്കറ്റുകളുടെ ഓൺലൈൻ ബുക്കിംഗുകളിൽ ഇളവുകൾ പ്രഖ്യാപിച്ച് പേടിഎം. ദീപാവലി നിരക്കുകൾ പ്ലാറ്റ്‌ഫോമിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മിക്ക നഗരങ്ങളിലേക്കും ആകർഷകമായ ഓഫറുകളാണ് ലഭ്യമാകുന്നത്.
പല നഗരങ്ങളിലേക്കും ആകർഷകമായ നിരക്കുകൾ ലഭ്യമാണ്. ∙പേടിഎം വഴി ബസ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 500 രൂപ വരെ കിഴിവ് ലഭിക്കും.തത്സമയ ബസ് ട്രാക്കിങ് സേവനങ്ങളും ലഭ്യമാണ്. ∙ബസ് ബുക്ക് ചെയ്തവർക്ക് അവരുടെ ബന്ധുക്കളുമായി ലൈവ് സ്റ്റാറ്റസ് പങ്കിടാൻ കഴിയും.
യാതൊരുവിധ കാൻസലേഷൻ നിരക്കുകളുമില്ലാതെ ബുക്കിംഗ് റദ്ദാക്കാൻ ഈ സീസണിൽ ഉപഭോക്താക്കളെ അനുവദിക്കുന്നുണ്ട്. ചാർട്ട് തയ്യാറാക്കുന്നതിന് ആറ് മണിക്കൂറിനുള്ളിൽ ടിക്കറ്റ് റദ്ദാക്കിയാൽ മുഴുവൻ റീഫണ്ടും ലഭിക്കും. ∙തത്കാൽ ടിക്കറ്റുകൾ ഉൾപ്പെടെ എല്ലാത്തരം ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾക്കും ഇത് ബാധകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: