Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വിശപ്പ് മാറ്റിക്കോളൂ, സര്‍ക്കാര്‍ ഒപ്പമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2023, 05:00 am IST
in Editorial

കപടവാഗ്ദാനങ്ങള്‍ നല്‍കിയും തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം നടത്തിയും ഏഴ് വര്‍ഷമായി അധികാരത്തില്‍ തുടരുന്ന ഇടതുമുന്നണി സര്‍ക്കാര്‍ എങ്ങനെയാണ് ജനങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുന്നത് എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് വിശപ്പ് രഹിത കേരളം പദ്ധതിക്ക് സംഭവിച്ചിരിക്കുന്ന ദുര്‍ഗതി. ആരേയും പട്ടിണിക്കിടാന്‍ അനുവദിക്കില്ലെന്നു പറഞ്ഞുകൊണ്ട് ഏറ്റവും കുറഞ്ഞ നിരക്കില്‍ ഭക്ഷണം നല്‍കാന്‍ ആരംഭിച്ച ഈ പദ്ധതിക്കുകീഴില്‍ സര്‍ക്കാരിന്റെ വാക്കുവിശ്വസിച്ച് ഹോട്ടല്‍ നടത്തിയ കുടുംബശ്രീ വനിതകള്‍ ക്രൂരമായി വഞ്ചിക്കപ്പെട്ടിരിക്കുകയാണ്. മുപ്പതുകോടി രൂപയാണ് ഇവര്‍ക്ക് കുടിശികയിനത്തില്‍ സര്‍ക്കാര്‍ കൊടുക്കാനുള്ളത്. ബാങ്കുകളില്‍നിന്ന് വായ്‌പയെടുത്തും മറ്റുള്ളവരില്‍നിന്ന് കടം വാങ്ങിയും ആകെയുണ്ടായിരുന്ന ആഭരണം വിറ്റുമൊക്കെ നടത്തിക്കൊണ്ടുപോയിരുന്ന ജനകീയ ഹോട്ടലുകള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ്. സബ്‌സിഡിയായി ലഭിക്കാനുള്ള കുടിശികയ്‌ക്കുവേണ്ടി നിരന്തരം ആവശ്യപ്പെട്ടിട്ടും, ആവലാതിയും പരാതിയുമൊക്കെ ബോധിപ്പിച്ചിട്ടും സര്‍ക്കാര്‍ കണ്ണുതുറക്കാത്തതിനെത്തുടര്‍ന്ന് ഹോട്ടല്‍ നടത്തിപ്പുകാരായ കുടുംബശ്രീ വനിതകള്‍ക്ക് സെക്രട്ടറിയേറ്റ് പടിക്കല്‍ ധര്‍ണ നടത്തേണ്ടി വന്നു. അനാവശ്യമായി കോടിക്കണക്കിന് രൂപ ചെലവഴിച്ച് ധൂര്‍ത്തിന്റെ പര്യായമായി മാറിയ കേരളീയം പരിപാടിയുടെ മഹത്വം ഘോഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സെക്രട്ടേറിയറ്റില്‍ വാര്‍ത്താ സമ്മേളനം നടത്തുമ്പോഴാണ് വഞ്ചിക്കപ്പെട്ട ഒരുപറ്റം വനിതകള്‍ പുറത്ത് തങ്ങള്‍ക്ക് ന്യായമായും ലഭിക്കേണ്ട പണത്തിനുവേണ്ടി വിലപിക്കേണ്ടി വന്നത്. മലപ്പുറത്തുനിന്ന് തിരുവനന്തപുരത്തെത്തി സമരം ചെയ്യേണ്ടിവന്ന ഈ സ്ത്രീകളുടെ ദുര്യോഗം ആര്‍ക്കും ഊഹിക്കുന്നതേയുള്ളൂ. പക്ഷേ പിണറായി സര്‍ക്കാരിന് അത് മനസ്സിലാവണമെന്നില്ല. സംഭവത്തോട് പ്രതികരിക്കാന്‍പോലും മുഖ്യമന്ത്രിയോ മറ്റു മന്ത്രിമാരോ തയ്യാറായില്ല.

ആവശ്യക്കാര്‍ക്ക് ദിവസംതോറും 20 രൂപാ നിരക്കില്‍ ജനകീയ ഹോട്ടലില്‍നിന്ന് ഉച്ചയൂണ് നല്‍കുമെന്നും, മറ്റ് സ്‌പെഷ്യല്‍ വിഭവങ്ങള്‍ ലഭിക്കുന്നതിനൊപ്പം ഓരോ ഊണിനും നടത്തിപ്പുകാര്‍ക്ക് അഞ്ച് രൂപ സബ്‌സിഡിയായി സര്‍ക്കാര്‍ അനുവദിക്കുമെന്നുമായിരുന്നു വാഗ്ദാനം. സംസ്ഥാനത്തെ പട്ടിണി പൂര്‍ണമായി തുടച്ചുനീക്കുമെന്ന പ്രഖ്യാപനവുമായി കോഴിക്കോട് നഗരത്തില്‍ ആരംഭിച്ച വിശപ്പ് രഹിത കേരളം പദ്ധതി പിന്നീട് മലപ്പുറം, കൊല്ലം, തിരുവനന്തപുരം മുതലായ ജില്ലകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. നഗരത്തിലെ ഓരോ ആളും ഒരു ദിവസം രണ്ട് നേരമെങ്കിലും ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ആര്‍ക്കുവേണമെങ്കിലും പദ്ധതിയുടെ ഭാഗമാവാന്‍ കഴിയുമായിരുന്നു. ഇങ്ങനെയാണ് കുടുംബശ്രീ വനിതകള്‍ പലയിടങ്ങളിലും ഇതിന് മുന്‍കയ്യെടുത്തതും, സ്വന്തം നിലയ്‌ക്ക് ഹോട്ടലുകള്‍ നടത്തിക്കൊണ്ടുപോയതും. പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി സൗജന്യ ഭക്ഷണം നല്‍കാനുള്ള തീരുമാനത്തിന്റെ ഭാഗമാണിതെന്ന് അന്നത്തെ ഭക്ഷ്യമന്ത്രി നിയമസഭയെ അറിയിക്കുകയും ചെയ്തതാണ്. സ്ഥിരവരുമാനം ലഭിക്കുമെന്നതായിരുന്നു അവരെ സംബന്ധിച്ചിടത്തോളം ഇതിലെ മുഖ്യ ആകര്‍ഷണം. ഹോട്ടല്‍ നടത്തിപ്പിനാവശ്യമായ സ്ഥലം അല്ലെങ്കില്‍ വാടക, വൈദ്യുതി, വെള്ളം എന്നിവ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സൗജന്യനിരക്കില്‍ ലഭ്യമാക്കണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. നഗരസഭാതലത്തിലും ഗ്രാമതലത്തിലും ബ്ലോക്കുതലത്തിലും നിശ്ചിത തുക ഗ്രാന്റായും ലഭിക്കുമായിരുന്നു. പക്ഷേ എല്ലാം ഇപ്പോള്‍ അവതാളത്തിലായിരിക്കുകയാണ്. ഭക്ഷണത്തിന് നിലവാരമില്ലെന്ന പരാതി പലകോണുകളില്‍നിന്നും ഉയരുന്നുണ്ട്. എങ്കിലും സൗജന്യനിരക്കില്‍ അത് ലഭിക്കുന്നതുതന്നെ വലിയ ഉപകാരമായാണ് ആവശ്യക്കാര്‍ കരുതുന്നത്. എന്നാല്‍ ഇപ്പോഴത്തെ നിലയ്‌ക്ക് ഇതിന് അധികനാള്‍ മുന്നോട്ടുപോകാന്‍ കഴിയുമെന്നു തോന്നുന്നില്ല.

സര്‍വസാധനങ്ങള്‍ക്കും വില കൂടിയ സാഹചര്യത്തില്‍ നേരത്തെ നിശ്ചയിച്ച സൗജന്യനിരക്കില്‍ ഊണു നല്‍കുക എന്നത് അസാധ്യമായ കാര്യമാണ്. ഇതിന്റെ കുറ്റവും ഏറ്റെടുക്കേണ്ടത് സാധനവില നിയന്ത്രിക്കാന്‍ യാതൊരു നടപടിയുമെടുക്കാത്ത സര്‍ക്കാരാണ്. ഇതൊന്നും തങ്ങള്‍ ചെയ്യേണ്ട കാര്യമല്ല എന്ന ഭാവമാണ് മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ളത്. നടത്തിപ്പ് പ്രതിസന്ധിയിലായതോടെ മൂന്നിലൊന്നോളം ജനകീയ ഹോട്ടലുകള്‍ പൂട്ടി. സബ്‌സിഡിയിനത്തില്‍ ലഭിക്കാനുള്ള തുക ലഭിച്ചാല്‍ എങ്ങനെയെങ്കിലും മുന്നോട്ടുപോകാമെന്ന വിശ്വാസമാണ് നിലവിലെ ഹോട്ടലുകള്‍ക്കുള്ളത്. എന്നിട്ടും സര്‍ക്കാര്‍ കണ്ണു തുറക്കുന്നില്ല. വിവിധ ജില്ലകളിലായി ആയിരത്തിലേറെ ഹോട്ടലുകള്‍ക്ക് കഴിഞ്ഞ വര്‍ഷം മുതലുള്ള കുടിശിക നല്‍കാനുണ്ട്. കേരളീയത്തില്‍ പങ്കെടുത്ത കുടുംബശ്രീക്ക് ഒന്നരകോടിയോളം രൂപ വിറ്റുവരവ് ലഭിച്ചെന്നാണ് പറയുന്നത്. എന്നിട്ടും വിശക്കുന്ന വയറിന് ഭക്ഷണം നല്‍കിയതിന്റെ തുകനല്‍കാത്ത സര്‍ക്കാരിന്റെ നടപടി അപലപനീയമാണ്. ഉറങ്ങിക്കിടന്നവനെ വിളിച്ചുണര്‍ത്തി ഊണില്ലെന്നു പറയുന്നതുപോലെയാണ് ജനകീയ ഹോട്ടല്‍ നടത്തിപ്പുകാരായ കുടുംബശ്രീ വനിതകളോട് സര്‍ക്കാര്‍ പെരുമാറുന്നത്. ഒരുനേരത്തെ വിശപ്പ് മാറ്റാന്‍ വകയില്ലാത്ത പാവങ്ങളോടുള്ള ക്രൂരതയുമാണിത്. ഇങ്ങനെയുള്ള ജനദ്രോഹം പ്രവര്‍ത്തിക്കുന്നവരാണ് അതിദരിദ്രരെ ഇല്ലാതാക്കാനുള്ള പദ്ധതിയുമായി വരുന്നത്! ഒരുതരത്തിലുള്ള ആത്മാര്‍ത്ഥതയും ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാരിനില്ല എന്നതാണ് വാസ്തവം. എന്തുകാര്യത്തിലും അഴിമതിയുടെ സാധ്യത തേടി നടക്കുന്ന ഒരു ഭരണകൂടത്തിന് ഇതിനൊക്കെ എവിടുന്നു നേരം.

Tags: KudumbasreePinarayi GovernmentJanakeeya Hotel
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രത്തിൽ നിന്ന് കടമെടുക്കാനായി കണക്കിൽ കൃത്രിമം കാട്ടി: പിണറായി സർക്കാരിനെതിരെ ഗുരുതര കണ്ടെത്തലുമായി സിഎജി റിപ്പോർട്ട്

Kerala

കഞ്ചിക്കോട്ടെ ബ്രൂവറിക്ക് 13.81 കോടി നികുതി ഒഴിവാക്കി

Kerala

സിഎജി റിപ്പോര്‍ട്ട്: പിണറായിയുടെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്ന് 262.06 കോടി വകമാറ്റി

Kerala

എല്‍ഡിഎഫ് ഒരുക്കിയ വഴിയിലൂടെ യുഡിഎഫും; ഇനി കേരളത്തിലെങ്ങും ഒഴുകും മദ്യം

Kerala

അഴിമതി ആരോപണം: വയനാട് കുടുംബശ്രീയില്‍ നടപടി,സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും ഡിവൈഎഫ്‌ഐ നേതാവിനെയും പുറത്താക്കി

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.