ന്യൂദല്‍ഹി: അഞ്ചാമത് ഭാരത-യുഎസ് മന്ത്രിതല ചര്‍ച്ച ഇന്ന് ദല്‍ഹിയില്‍ നടക്കും. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍, യുഎസ് മന്ത്രിസഭാംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ യുഎസ് വിദേശകാര്യ മന്ത്രി ആന്റണി ബ്ലിങ്കനും പ്രതിരോധ മന്ത്രി ലോയ്ഡ് ഓസ്റ്റിനും ഇന്ന് ഭാരതത്തില്‍ എത്തും.
ഭാരത-യുഎസ് പങ്കാളിത്തം, ക്വാഡ് ഉച്ചകോടിയിലൂടെ സഹകരണം വര്‍ധിപ്പിക്കുക, പ്രതിരോധ സഹകരണം എന്നിവയാകും ചര്‍ച്ചാവിഷയം. ഭാരത -ചൈന പ്രശ്നങ്ങളും ഇസ്രായേല്‍-ഹമാസ് യുദ്ധവും നേതാക്കള്‍ ചര്‍ച്ച ചെയ്യും
പ്രതികരിക്കാൻ ഇവിടെ എഴുതുക: