Categories: Cricket

സെമി പ്രതീക്ഷ സജീവമാക്കി ന്യൂസിലണ്ട്, ശ്രീലങ്കയെ തകര്‍ത്തു

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 46.1 ഓവറില്‍ 171 റണ്‍സിന് എല്ലാവരും പുറത്തായി

Published by

ബംഗളുരു : ലോകകപ്പില്‍ സെമി പ്രതീക്ഷ സജീവമാക്കി ന്യൂസിലണ്ട്.ശ്രീലങ്കയ്‌ക്ക് എതിരെ അഞ്ച് വിക്കറ്റ് വിജയം നേടിയതോടെയാണിത്.

ഇന്ന് ശ്രീലങ്ക ഉയര്‍ത്തിയ 172 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലണ്ട് 23.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഓപ്പണര്‍ കോണ്‍വെ 45 റണ്‍സും രചിന്‍ രവീന്ദ്ര 42 റണ്‍സും നേടി.

മിച്ചല്‍ 31 പന്തില്‍ നിന്ന് 43 റണ്‍സ് എടുത്തു. ഈ വിജയത്തോടെ ന്യൂസിലണ്ടിന് പത്തു പോയിന്റായി. അവര്‍ ടേബിളില്‍ നാലാം സ്ഥാനത്താണ്. എട്ടു പോയിന്റ് ഉള്ള പാകിസ്ഥാനെക്കാള്‍ മെച്ചപ്പെട്ട റണ്‍ റേറ്റുമുണ്ട്. പാകിസ്ഥാന് ഇനി ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്.

ഇന്ന് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 46.1 ഓവറില്‍ 171 റണ്‍സിന് എല്ലാവരും പുറത്തായി. ശ്രീലങ്കയ്‌ക്ക് വേണ്ടി കുശാല്‍ പെരെയ ര 28 പന്തില്‍ നിന്ന് 51 റണ്‍സ് എടുത്തിരുന്നു. രണ്ട് സിക്‌സും ഒമ്പത് ഫോറും അടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. മറ്റ് ബാറ്റര്‍മാര്‍ക്ക് ആര്‍ക്കും തിളങ്ങാനായില്ല.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by