കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ ഇ.ഡി പിടിച്ചെടുത്ത രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ലഭിക്കാൻ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ അപേക്ഷ നൽകി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള കേസുകൾ പരിഗണിക്കുന്ന കോടതിയിലാണ് ക്രൈംബ്രാഞ്ച് ഡിവൈ എസ്.പി അപേക്ഷ നൽകിയത്. അന്വേഷണത്തിന് രേഖകൾ മഹസിറിന്റെ ഭാഗമാക്കണമെന്നും എല്ലാ രേഖകളും കസ്റ്റഡിയിൽ വേണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു.
കേസിൽ ഇ.ഡിയുടെ അന്വേഷണം ഏറെ പുരോഗമിച്ച സാഹചര്യത്തിലാണ് അവരുടെ പരിശോധനയിൽ ലഭിച്ച വിവരങ്ങളും രേഖകളും ഡിജിറ്റൽ തെളിവുകളും തേടി ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചത്. എന്നാൽ ക്രൈംബ്രാഞ്ചിന്റെ ആവശ്യം അപക്വമെന്നാണ് ഇഡിയുടെ പ്രതികരണം. ഇത് തമ്മിലടിക്കാനുള്ള സമയമല്ലെന്നും അന്വേഷണം ശരിയായ ദിശയിലാണ് പോവുന്നതെന്നും 55 പേർക്കെതിരായ അന്വേഷണം പൂർത്തിയായെന്നും രേഖകൾ കൈമാറണമെന്ന ആവശ്യം തള്ളണമെന്നും ഇഡി ആവശ്യപ്പെട്ടു.
കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്. ഇ.ഡിയുടെ അന്വേഷണം തുടങ്ങുന്നതിന് മുമ്പ് തന്നെ കരുവന്നൂർ ബാങ്കിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുകയും 92 നിർണായക രേഖകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ രേഖകൾ ഇ. ഡി ആവശ്യപ്പെട്ടിട്ടും ക്രൈംബ്രാഞ്ച് കൈമാ റാൻ തയാ റായിരുന്നില്ല. ഇക്കാര്യം ഇ ഡി കോടതിയെ അ റിയിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: