ന്യൂദല്‍ഹി: ദീപാവലിക്കാലത്ത് പ്രാദേശിക ഉത്പന്നങ്ങളുടെ പ്രചാരണം നടത്താന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
ഡിജിറ്റല്‍ മീഡിയ ഉപയോഗിച്ച് പ്രാദേശിക പ്രതിഭകളെ പിന്തുണയ്ക്കണമെന്നും ഭാരതത്തിന്റെ സംരംഭകത്വവും സര്‍ഗാത്മകതയും ആഘോഷിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പ്രാദേശിക ഉത്പന്നങ്ങളുടേയോ അവയുടെ നിര്‍മ്മാതാക്കളുടേയോ ഒപ്പമുള്ള ഫോട്ടോ ഇടാനുള്ള ലിങ്കും നമോ ആപ്പില്‍ ആരംഭിച്ചിട്ടുണ്ട്.
പ്രാദേശികമായി നിര്‍മിച്ച ഉത്പന്നങ്ങള്‍ വാങ്ങുക, ഉത്പന്നത്തിനൊപ്പമോ നിര്മ്മാതാക്കള്ക്കൊപ്പമോ ഉള്ള ഒരു സെല്‍ഫി നമോ ആപ്പില്‍ പോസ്റ്റ് ചെയ്യുക, മോദി പറഞ്ഞു. പ്രാദേശിക ഉത്പന്നങ്ങളുടെ വിപണനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പാരമ്പര്യങ്ങളെ സജീവമായി കാത്തുസൂക്ഷിക്കാനും ഡിജിറ്റല്‍ മീഡിയയുടെ ശക്തി ഉപയോഗിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: