തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പില്‍ ഉള്‍പ്പെട്ട സിപിഐ നേതാവും ബാങ്ക് മുന്‍ പ്രസിഡന്റുമായ എന്‍. ഭാസുരാംഗനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി നേതൃത്ത്വം.
ഭാസുരാംഗനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്ത്വത്തില്‍ നിന്ന് പുറത്താക്കിയെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന് അറിയിച്ചത്. ഇന്നു ചേര്‍ന്ന ജില്ലാ യോഗത്തിലാണ് തീരുമാനം എടുത്തത്.
കോടികളുടെ തിരിമറിയും തട്ടിപ്പും ആണ് ബാങ്കില്‍ നടന്നതെന്നാണ് ആരോപണം. കണ്ടലയിലുള്ള ഭാസുരാംഗന്റെ വീടും ഇഡി പരിശോധിക്കുന്നുണ്ട്. ഇതിനായി ഭാസുരാംഗനുമൊത്ത് ഇഡി എത്തി.
നേരത്തെ ഭാസുരാംഗന്റെ പൂജപ്പുര വീട്ടിലും ഇഡി പരിശോധിച്ചിരുന്നു. ഭാസുരാംഗനെ കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്തതിന് ശേഷമാണ് ഇഡി രണ്ടു വീടുകളിലേക്കും കൊണ്ടുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: