ന്യൂദൽഹി: പാര്‍ലമെന്‍റില്‍ അദാനിയ്‌ക്കെതിരെ ചോദ്യം ചോദിക്കാന്‍ അദാനിയുടെ എതിരാളിയായ ബിസിനസുകാരനില്‍ കോഴ വാങ്ങിയെന്ന ആരോപണത്തിൽ മഹുവ മൊയ്ത്രയുടെ എംപി സ്ഥാനം റദ്ദാക്കാന്‍ എത്തിക്ക്‌സ് കമ്മിറ്റി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. എന്‍ഡിടിവിയാണ് ഈ കേസ് അന്വേഷിച്ച പാര്‍ലമെന്‍റ് എത്തിക്സ് കമ്മിറ്റിയുടെ 500 പേജുള്ള അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടത്.
തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയെ തൽസ്ഥാനത്ത് തുടരാൻ അനുവദിക്കരുതെന്നും അംഗത്വം റദ്ദാക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. മഹുവയ്‌ക്കെതിരെ സർക്കാർ നിയമപരമായ അന്വേഷണം നടത്തണമെന്നും റിപ്പോർട്ടിൽ സമിതി ശുപാർശ ചെയ്തിട്ടുണ്ട്.
അദാനിയെ അപകീര്‍ത്തിപ്പെടുത്താനും അതുവഴി മോദിയെ പ്രതിരോധത്തിലാക്കാനും വേണ്ടി നിരന്തരം ചോദ്യങ്ങൾ ചോദിക്കാന്‍ വ്യവസായിയായ ദര്‍ശന്‍ ഹീരാനന്ദാനിയില്‍ നിന്നുമാണ് മഹുവ മൊയ്ത്ര കൈക്കൂലി വാങ്ങിയത്. മാത്രമല്ല, ഒട്ടേറെ നിര്‍ണ്ണായകമായ വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന പാര്‍ലമെന്‍റ് വെബ് സൈറ്റില്‍ എംപി എന്ന നിലയില്‍ ലോഗിന്‍ ചെയ്യുന്നതിനുള്ള പാസ് വേഡും ദര്‍ശന്‍ ഹീരാനന്ദാനിയ്‌ക്ക് നല്‍കി എന്നതുള്‍പ്പെടെ നിരവധി പരാതികള്‍ മഹുവയ്‌ക്കെതിരെ ഉയര്‍ന്നു. പിന്നീട് ഈ ആരോപണങ്ങള്‍ ശരിയാണെന്ന് മാപ്പുസാക്ഷിയായി മാറിയ ദര്‍ശന്‍ ഹീരാനന്ദാനി സമ്മതിക്കുകയായിരുന്നു. ഇതോടെ ഈ ആരോപമത്തില്‍ പിടിച്ചുനില്‍ക്കാനുള്ള മഹുവയുടെ എല്ലാ സാധ്യതയും മങ്ങി. വൈകാതെ ദർശൻ ഹിരാനന്ദാനിയുമായി ലോഗിൻ പങ്കുവെച്ചതായി മഹുവയ്‌ക്ക് സമ്മതിക്കേണ്ടി വന്നിരുന്നു.ഈ കേസില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഉള്‍പ്പെടെയുള്ളവര്‍ മഹുവയെ പിന്തുണയ്‌ക്കുന്നില്ല. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും മൗനത്തിലാണ്.
ചോദ്യത്തിന് കോഴി വാങ്ങിയ മഹുവ മൊയ്ത്രയെ പാർലമെന്‍റിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെയാണ് ആദ്യമായി ഈ പ്രശ്നം ഉയര്‍ത്തിയതും പിന്നീട് ഇവരുടെ എംപി സ്ഥാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്‌ക്ക് കത്ത് അയയ്‌ക്കുകയും ചെയ്തു. ആരോപണത്തെ തുടർന്ന് പാർലമെന്‍റ് എത്തിക്സ് കമ്മിറ്റി വിഷയം പരിശോധിക്കുകയും ചോദ്യം ചെയ്യലിനായി മൊയ്ത്രയെ വിളിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ എത്തിക്സ് കമ്മിറ്റിക്ക് മുന്നിലെത്തിയ മൊയ്ത്ര കമ്മിറ്റി ചെയർമാന്‍ സദാചാരത്തിന് നിരക്കാത്ത ചോദ്യങ്ങള്‍ ചോദിച്ചു എന്നാരോപിച്ച് കമ്മിറ്റിയിൽ നിന്ന് ഇറങ്ങിപ്പോയി. ഇതിന് പിന്നാലെയാണ് എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയത്. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: