Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാഞ്ഞൂരിലെ പ്രവാസി വ്യവസായിയുടെ പ്രതിഷേധം: ഉദ്യോഗസ്ഥര്‍ക്ക് എതിരേ നടപടിവേണം: ഷാജിമോന്‍ ജോര്‍ജ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2023, 06:16 am IST
inKerala

കോട്ടയം: കെട്ടിടത്തിന് നമ്പര്‍ നല്കാതെ വൈകിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കും പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് മാഞ്ഞൂരിലെ പ്രവാസി വ്യവസായി ഷാജിമോന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. ചുവപ്പുനാടയില്‍ കുരുക്കിയ ഉദ്യോഗസ്ഥരുടെ പത്ത് ദിവസത്തെ ശമ്പളം എങ്കിലും റദ്ദാക്കാനുള്ള നടപടി ഉണ്ടാവണം. നടപടി ഉണ്ടായാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാനുള്ള ധൈര്യം ഉദ്യോഗസ്ഥര്‍ക്കുണ്ടാവില്ല.

എന്റെ പ്രശ്‌നം പരിഹരിക്കപ്പെട്ടു, മറ്റു സംരംഭകര്‍ക്ക് ഭാവിയില്‍ ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മാതൃകാപരമായ നടപടിയാണ് വേണ്ടത്, ഷാജിമോന്‍ പറയുന്നു. മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം വ്യവസായ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇന്നലെ ഷാജിമോനുമായി സംസാരിച്ചു. സാങ്കേതിക തടസ്സത്തിന്റെ പേരില്‍ മാസങ്ങളായി നീണ്ടുപോയ കെട്ടിട നമ്പര്‍ പ്രശ്‌നം ഷാജിമോന്റെ പ്രതിഷേധത്തെ തുടര്‍ന്നാണ് പരിഹരിച്ചത്.

വ്യവസായ മന്ത്രി പി. രാജീവിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥ സംഘം ഷാജിമോനെ കളക്ടറേറ്റില്‍ വിളിച്ചുവരുത്തി പ്രശ്‌നങ്ങള്‍ സംസാരിക്കുകയായിരുന്നു. അവര്‍ക്ക് മുന്നിലും പഞ്ചായത്ത് അധികൃതര്‍ക്കെതിരായ നടപടി ആവശ്യം ഷാജിമോന്‍ ഉന്നയിച്ചിരുന്നു. സംരംഭത്തിന് എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടായാല്‍ കൃത്യമായി ഇടപെടല്‍ ഉണ്ടാവും എന്ന ഉറപ്പും ലഭിച്ചിരുന്നു.

കോട്ടയം മാഞ്ഞൂരില്‍ 25 കോടി രൂപ ചെലവില്‍ നിര്‍മിച്ച സ്‌പോര്‍ട്‌സ് വില്ലേജ് കെട്ടിടത്തിന് പഞ്ചായത്ത് ബില്‍ഡിങ് നമ്പര്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഷാജിമോന്‍ ജോര്‍ജ്ജ് റോഡില്‍ കിടന്ന് പ്രതിഷേധിച്ച് വന്‍ വിവാദമായിരുന്നു.

വിദേശത്തെ അധ്വാനത്തിലൂടെ സമ്പാദിച്ച പണം വിനിയോഗിച്ച് പണിപൂര്‍ത്തിയാക്കിയ ഹോട്ടല്‍ കം സ്‌പോര്‍ട്ട്‌സ് വില്ലേജില്‍ പഞ്ചായത്തിന് വലിയ സാമ്പത്തിക വരുമാനത്തിന് കാരണമായിട്ടും മാനസികമായി തകര്‍ക്കുന്നതിന് പഞ്ചായത്ത് ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്നാണ് ഉടമ പറയുന്നത്.

ഇടതുപക്ഷം ഭരിക്കുന്ന ഗ്രാമപഞ്ചായത്തില്‍ നാല് നില കെട്ടിടം നിര്‍മിക്കുന്നതിന് 2020ല്‍ പെര്‍മിറ്റ് നേടി പണികള്‍ നടത്തിവരവെ കെട്ടിടം ആറ് നിലയാക്കുന്നതിന് പുതിയ അപേക്ഷ പഞ്ചായത്തില്‍ നല്കി. എന്നാല്‍ പെര്‍മിറ്റ് നല്കുന്നതുമായി ബന്ധപ്പെട്ട് കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയില്‍ എ.ഇ.യെ വിജിലന്‍സ് 2023 ജനുവരി 28ന് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത ഉടന്‍ രണ്ട് മണിക്കൂറിനുള്ളില്‍ പഞ്ചായത്ത് പെര്‍മിറ്റ് നല്കിയെന്നാണ് ഉടമ പറയുന്നത്. തുടര്‍ന്ന് പണികള്‍ പൂര്‍ത്തീകരിച്ച് അപേക്ഷ നല്കിയിട്ടും കെട്ടിടത്തിന് നമ്പര്‍ നല്കാതെ വന്നതോടെയാണ് ഷാജിമോന്‍ പ്രതിഷേധവുമായി രംഗത്തുവന്നത്.

Tags: non-resident businessmanManjoorShajimon George
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാഞ്ഞൂരില്‍ താറാവ് നോട്ടക്കാരനായ മധ്യവയസ്‌കനെ പാടശേഖരത്ത് മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Kottayam

മാഞ്ഞൂരിലെ വീട്ടില്‍ നിന്ന് 20.5 പവന്‍ മോഷ്ടിച്ച സെല്‍വകുമാര്‍ അറസ്റ്റില്‍, 34 കേസുകളിലെ പ്രതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

കണ്ണൂരില്‍ കല്യാണ വീട്ടിലെ സംഘര്‍ഷത്തില്‍ 3 പേര്‍ക്ക് വേട്ടേറ്റു

‘ നീയെങ്കിലും രക്ഷപെടൂ ‘ ; വധശിക്ഷ ഭയന്ന് ഭാര്യയുമായി വിവാഹമോചനം നടത്താൻ കശ്മീർ ഭീകരൻ യാസിൻ മാലിക്

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

കേരളത്തിന്റെ സ്പന്ദനമാണ് വി ഡി സതീശനെന്ന് സി പി ഐ നേതാവ് സി ദിവാകരന്‍

ഖഗന്തക് 243 ഗ്ലൈഡ് ബോംബ് (ഇടത്ത്) ഈ ഗ്ലൈഡ് ബോംബ് ഭൂമിയിലേക്ക് വിക്ഷേപിച്ചതിനെ തുടര്‍ന്ന് ഉണ്ടായ സ്ഫോടനം (വലത്ത്)

ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയം, ഇന്ത്യയുടെ വ്യോമശക്തി ഇനി ജ്വലിക്കും

ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുന്‍ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

ഗണപതിക്ക്‌ ഏത്തമിട്ടാൽ….

വീട്ടിൽ തുളസിത്തറ എവിടെ വേണം ? ഏത് തുളസിയാണ് നടേണ്ടത് ; അറിയാം ഇക്കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.