Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കഴിഞ്ഞ ആറുവര്‍ഷത്തിനിടെ ഗുരുവായൂരില്‍ ആന കൊമ്പില്‍ കോര്‍ത്തത് മൂന്നുപേരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2023, 11:14 pm IST
in Kerala

ഗുരുവായൂര്‍: പുന്നത്തൂര്‍ കോട്ടയിലെ ആനയുടെ കുത്തേറ്റ് ആറുവര്‍ഷത്തിനിടെ മരിച്ചത് മൂന്നുപേര്‍. 2017 ല്‍ ക്ഷേത്രത്തില്‍ രാവിലത്തെ ശീവേലി നടക്കുന്നതിനിടയില്‍ ശ്രീകൃഷ്ണന്‍ എന്ന കൊമ്പന്‍ എം. സുഭാഷിനെ അയ്യപ്പക്ഷേത്രത്തിന് മുന്നില്‍ വെച്ച് കൊമ്പില്‍ കോര്‍ത്തെടുത്തു.2020 ല്‍ ഇരിങ്ങാലക്കുട കീഴ്‌ത്താണ് ക്ഷേത്രത്തിലെ ഉത്സവത്തിനിടയില്‍ ഇതേ കൊമ്പന്‍ സി. നന്ദനെന്ന ചെറുപ്പക്കാരനേയും കൊമ്പില്‍ കോര്‍ത്തിരുന്നു.

ഇന്നലെ ഒറ്റക്കൊമ്പന്‍ ചന്ദ്രശേഖരന്റെ കുത്തേറ്റ് മരിച്ച രതീഷിന്റെ അപ്രതീക്ഷിത മരണം പുന്നത്തൂര്‍ ആനത്താവളത്തെ ശോകമൂകമാക്കി. മരണമെത്തിയത് വാടകവീട്ടില്‍ നിന്ന് രതീഷ് ദേവസ്വം നല്‍കിയ ഔദ്യോഗിക ക്വാര്‍ട്ടേഴ്സിലേയ്‌ക്ക് താമസം മാറ്റാനിരിക്കെയായിരുന്നു. ക്വാര്‍ട്ടേഴ്സിലേക്ക് താമസം മാറ്റുന്നതിനായി ഇന്നു മുതല്‍ ലീവെടുത്തിരിക്കുകയായിരുന്നു രതീഷ്. നാട്ടില്‍ നിന്ന് ഭാര്യയേയും, കുട്ടികളേയും കൂട്ടികൊണ്ടുവരാനായി ഇന്ന് നാട്ടിലെത്തുമെന്ന് രതീഷ് ഭാര്യയെ അറിയിച്ചിരുന്നു. പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് മരണം എത്തിയത്.

ഒന്നാംപാപ്പാന്‍ കെ.എന്‍. ബൈജു അവധിയായതിനാല്‍, രണ്ടാം ചട്ടക്കാരനായ രതീഷാണ് ആനയെ നോക്കിയിരുന്നത്. ഇന്നലെ ഉച്ചയോടെ വലിയ കോല്‍ ചെവിയില്‍വെച്ച് ആനത്തറി വൃത്തിയാക്കാന്‍ തുടങ്ങവെ, ആന രതീഷിനെ ചുറ്റിയെടുത്ത് അടിവയറിന് താഴെ കുത്തുകയായിരുന്നു. അടിവയര്‍ തകര്‍ന്ന രതീഷിനെ, ആന തുമ്പിയില്‍ ചുരുട്ടിയെടുത്ത് എറിയുകയും ചെയ്തു. ഉച്ചയായതിനാല്‍ കോട്ടയില്‍ സന്ദര്‍ശകര്‍ കുറവായിരുന്നു.

ദേവസ്വം ആംബുലന്‍സില്‍ അമല ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രക്കിടയില്‍ രതീഷ് മരിച്ചു. നവം. 2 നാണ് ചന്ദ്രശേഖരന്റെ രണ്ടാം പാപ്പാനായി രതീഷെത്തിയത്. സ്വതവെ അപകടകാരിയായിരുന്നതിനാല്‍, കഴിഞ്ഞ 28 വര്‍ഷമായി ആനക്കോട്ടയിലെ കെട്ടുതറിയില്‍ മാത്രം കഴിഞ്ഞുകൂടുകയായിരുന്നു, ഒറ്റക്കൊമ്പന്‍ ചന്ദ്രശേഖരന്‍.
നീണ്ട 28 വര്‍ഷങ്ങള്‍ക്ക് ശേഷം, ഇക്കഴിഞ്ഞ വ്യാഴാഴ്‌ച്ചയാണ് ചന്ദ്രശേഖരനെ ക്ഷേത്രനടയിലേക്ക് ആഘോഷത്തോടെ കൊണ്ടുവന്നത്. ആനയെ ക്ഷേത്രത്തിലേക്ക് കൊണ്ടുവരുമ്പോള്‍ രതീഷായിരുന്നു, ആനപ്പുറത്തിരുന്നത്.

28 വര്‍ഷത്തിന് ശേഷം ആന പുറത്തേക്കിറങ്ങിയത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. 1979 ജൂണ്‍ 3 ന് ബോംബെ കെ. സുന്ദരം നടയിരുത്തിയ ആനയാണ് ചന്ദ്രശേഖരന്‍. 2009 ലാണ് പാപ്പാനായി രതീഷ് ദേവസ്വത്തിലെത്തിയത്. സരിതയാണ് രതീഷിന്റെ ഭാര്യ. മക്കള്‍: ഹൃത്യ, ഹൃത്വിക്.

 

 

Tags: ElephantkilledGuruvayur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ ലോഡ്ജ് ഉടമയോട് മാപ്പ് പറയാന്‍ പറയുന്നു (ഇടത്ത്) ലോഡ്ജ് പ്രചരണത്തിന് ഉപയോഗിച്ച വനിതാ ബ്ലോഗര്‍ (വലത്ത്)
Kerala

വനിതാ ബ്ലോഗറെ ഉപയോഗിച്ച് ക്ഷേത്രപവിത്രത കാറ്റില്‍പറത്തി ഗുരുവായൂരില്‍ ലോഡ്ജിന്റെ പരസ്യം; മാപ്പ് പറയിച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍

Kerala

വരുമാനത്തിന് ക്ഷേത്രങ്ങളിൽ വഴിപാടു നിരക്കു കൂട്ടും, മൈതാനങ്ങൾ വാടകയ്‌ക്ക് കൊടുക്കും: മന്ത്രി മുരളീധരൻ

Kerala

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

Kerala

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Kerala

കാന്തല്ലൂരില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തില്‍ തന്നെ

പുതിയ വാര്‍ത്തകള്‍

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

പ്രധാനമന്ത്രി മോദിക്കെതിരെ മോർഫ് ചെയ്ത അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ചു; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

PM ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനം: അണികളുടെ പ്രതിഷേധത്തിൽ മുസ്ലിം ലീഗ് കടുത്ത പ്രതിസന്ധിയിൽ

5ജിയിൽ ചരിത്രക്കുതിപ്പുമായി ഭാരതം; ഉപഭോക്താക്കൾ 50 കോടി കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.