തിരുവനന്തപുരം: ദേവസ്വം- പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് എ. സമ്പത്തിനെ മാറ്റി.
സിപിഎം സംസ്ഥാന സമിതിയിലാണ് തീരുമാനം. കെജിഒഎ നേതാവായിരുന്ന ശിവകുമാറാണ് കെ. രാധാകൃഷ്ണന്റെ പുതിയ പ്രൈവറ്റ് സെക്രട്ടറി.ഒന്നാം എല്‍ഡിഎഫ് സര്‍ക്കാരില്‍ മന്ത്രി ടി.കെ. രാമകൃഷ്ണന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു കെ. ശിവകുമാര്‍.
2021 ജൂലൈയിലാണ് സമ്പത്തിനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. അതിനു മുമ്പ് ദല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായിരുന്നു.
മൂന്ന് പ്രാവശ്യം ആറ്റിങ്ങല്‍ എംപിയായിരുന്നു സമ്പത്ത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശിനോട് പരാജയപ്പെട്ട ശേഷമാണ് സമ്പത്തിനെ പ്രത്യേക പ്രതിനിധിയായി ഡല്‍ഹി കേരള ഹൗസില്‍ നിയമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: