കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തില്‍ കീഴിലുള്ള പുതുച്ചേരിയിലെ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പോസ്റ്റ് ഗ്രാഡുവേറ്റ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ജിപിമെര്) വിവിധ തസ്തികകളില്‍ നിയമനത്തിന് ഭാരത പൗരന്മാരില് നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. 97 ഒഴിവുകളുണ്ട്.
ഗ്രൂപ്പ് എ നോണ്‍ ഫാക്കല്‍റ്റി തസ്തികകള്‍ സ്പെഷ്യലിസ്റ്റ്, ഒഴിവുകള്‍ -9, ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ -20 (ജിപ്മെര്‍ യാനം കാമ്പസിലാണ് നിയമനം), ചൈല്‍ഡ് സൈക്കോളജിസ്റ്റ്-2 (പുതുച്ചേരി)
ഗ്രൂപ്പ് ബി തസ്തികകള്‍- നഴ്സിങ് ഓഫീസര്‍- 25 (യാനം), എക്സ്റേ ടെക്നിഷ്യന്‍ (റേഡിയോഡെയ്ഗ്നോസ്റ്റ്സ്) -5 (യാനം), ജൂനിയര്‍ ഒക്കുപ്പേഷനല്‍ തെറാപ്പിസ്റ്റ്-2 (പുതുച്ചേരി), ജൂനിയര്‍ ഫിസിയോതെറാപ്പിസ്റ്റ്-2, മെഡിക്കല്‍ ലാബറട്ടറി ടെക്നോളജിസ്റ്റ് -27 (പുതുച്ചേരി).
ഗ്രൂപ്പ് സി തസ്തികകള്‍- ഫാര്‍മസിസ്റ്റ്-2, സ്റ്റെനോഗ്രാഫര്‍ ഗ്രേഡ്-2, ഒഴിവ്-1, ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്-2 (യാനം).
പ്രായം യോഗ്യത, എക്സ്പിരീയന്‍സ്, അപേക്ഷാഫീസ്, സെലക്ഷന് നടപടികള്‍, സംവരണം, ശമ്പളം ഉള്‍പ്പെടെ വിശദമായ റിക്രൂട്ട്മെന്റ് വിജ്ഞാപനം ംംം.ഷശുാലൃ.ലറൗ.ശി ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി നവംബര്‍ 16 വൈകിട്ട് 4.30 മണിവരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങളും അപ്ഡേറ്റുകളും വെബ്സൈറ്റില്‍ യഥാസമയം പ്രസിദ്ധപ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: