Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജീവപര്യന്തം തടവുകാര്‍ക്ക് എല്‍എല്‍ബിപഠനം തുടരാന്‍ ഹൈക്കോടതിയുടെ അനുമതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2023, 07:00 am IST
in Kerala

കൊച്ചി: എല്‍എല്‍ബിക്കു പ്രവേശനം ലഭിച്ച രണ്ടു ജീവപര്യന്തം തടവുകാര്‍ക്ക് ഓണ്‍ലൈനിലൂടെ പഠനം തുടരാന്‍ ഹൈക്കോടതി അനുമതി നല്‍കി. നിയമപഠനം പൂര്‍ത്തിയാക്കാന്‍ ശിക്ഷ സസ്പെന്‍ഡ് ചെയ്തു പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ചീമേനി തുറന്ന ജയിലിലെ പട്ടക്ക സുരേഷ് ബാബു, കണ്ണൂര്‍ ജയിലില്‍ കഴിയുന്ന വി. വിനോയ് എന്നിവര്‍ നല്‍കിയ ഹര്‍ജികളില്‍ ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്.

കൊലപാതക കേസുകളില്‍ തടവുശിക്ഷ അനുഭവിക്കുന്ന ഇവര്‍ക്ക് ശിക്ഷ മരവിപ്പിച്ച് പരോള്‍ അനുവദിക്കേണ്ട പ്രത്യേക സാഹചര്യമില്ലെന്നു വിലയിരുത്തിയാണ് ഡിവിഷന്‍ ബെഞ്ച് ഓണ്‍ലൈനിലൂടെ പഠനം തുടരാന്‍ അനുമതി നല്‍കിയത്. എന്നാല്‍ പരീക്ഷകള്‍ക്കും പ്രായോഗിക പരിശീലനത്തിനും ഇവര്‍ നേരിട്ട് എത്തേണ്ടി വരുമ്പോള്‍ ഒരു ലക്ഷം രൂപയുടെ ബോണ്ട് ഉള്‍പ്പെടെയുള്ള ഉപാധികളോടെ പോകാന്‍ ജയില്‍ സൂപ്രണ്ടുമാര്‍ അനുമതി നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യം ഒഴികെ ഭരണഘടനാപരമായ ഒരു അവകാശവും തടവുകാരന് നിഷേധിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ഡിവിഷന്‍ ബെഞ്ച് അന്തസോടെ ജീവിക്കാനുള്ള അവകാശം തടവുകാര്‍ക്കുണ്ടെന്ന സുപ്രീം കോടതിയുടെ ഉത്തരവുകളും ചൂണ്ടിക്കാട്ടി. സുരേഷ് ബാബുവിന് കുറ്റിപ്പുറം കെ.എം.സി.ടിയിലും വിനോയിക്ക് പൂത്തോട്ട എസ്.എന്‍ ലോ കോളജിലുമാണ് പഞ്ചവത്സര എല്‍എല്‍ബിക്കു പ്രവേശനം ലഭിച്ചത്. നവംബര്‍ ആറിന് ക്ലാസുകള്‍ തുടങ്ങാനിരിക്കെയാണ് ഇവര്‍ ഹര്‍ജി നല്‍കിയത്.

അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് റെഗുലര്‍ കോഴ്സ് പാസാവാതെ ഇവര്‍ക്ക് അഭിഭാഷകരായി എന്റോള്‍ ചെയ്യാനാവില്ലെന്ന് ബാര്‍ കൗണ്‍സില്‍ വിശദീകരിച്ചു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ഇവര്‍ക്ക് പഠനത്തിന് സൗകര്യമൊരുക്കി ഉത്തരവ് നല്‍കിയത്.

 

Tags: Kerala High courtlife prisonersLLB studies
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കശുവണ്ടി അഴിമതിക്കേസ്: കെ.എ. രതീഷ് പ്രധാന പദവിയില്‍ തുടരുന്നുണ്ടോ എന്ന് ഹൈക്കോടതി

Kerala

പിഎഫ്: ഉയര്‍ന്ന പെന്‍ഷന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി

Kerala

പോലീസ് അസോസിയേഷന്‍ പുനസംഘടനയ്‌ക്ക് സ്റ്റേ

Kerala

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

Kerala

ആനകളുടെ ഇരുമ്പ് ചങ്ങലകള്‍ മാറ്റണം: ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

മലയാളത്തില്‍ ഉള്‍പ്പടെ 6000ലധികം ഗാനങ്ങള്‍,ഏഴാം വയസില്‍ ആദ്യഗാനം;ഗായിക കെ ജമുന റാണി അന്തരിച്ചു

മര്യാദ പാലിക്കണം; ഒടുവിൽ സ്പീക്കറിനും ശാസിക്കേണ്ടിവന്നു

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

പാർലമെന്റ് മന്ദിരത്തിനുമുന്നിൽ ‘പ്രതീകാത്മക’ രാമക്ഷേത്രം; പ്രതിപക്ഷം നടത്തിയ ‘നാടക’വും പ്രഹരമാകുന്നു

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.