Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

തീരപ്രദേശങ്ങളിലെ ജീവിതം തൊട്ടറിയാന്‍ ബിജെപിയുടെ തീരദേശയാത്ര നാളെ കൊല്ലം ജില്ലയില്‍

അരുണ്‍ സതീശന്‍byഅരുണ്‍ സതീശന്‍
Nov 7, 2023, 08:37 pm IST
inKollam

കൊല്ലം: ഏതു പ്രതികൂല കാലാവസ്ഥയിലും ജീവന്‍ പണയം വച്ച് ഒരു ചാണ്‍ വയറിന് വേണ്ടി കടലില്‍ പോകുന്നവരുടെ ദുരിതങ്ങള്‍ തൊട്ടറിയാനുള്ള ബിജെപിയുടെ തീരദേശയാത്ര എട്ടിന് തുടക്കമാവുകയാണ്. കൊല്ലത്തിന്റെ തീരദേശവാസികളുടെ ദുഃഖം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന സന്തോഷത്തിലാണ് തീരദേശവാസികളും മത്സ്യതൊഴിലാളികളും തീരദേശയാത്രയെ കാത്തിരിക്കുന്നത്.

ഓരോ കാലവര്‍ഷത്തിലും ഉണ്ടാവുന്ന കടല്‍ക്ഷോഭം മൂലം വീട് നഷ്ടപ്പെട്ട് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ അഭയം തേടുന്നവരാണ് ജില്ലയിലെ മത്സ്യത്തൊഴിലാളികളില്‍ ബഹുഭൂരിപക്ഷവും. കാക്കത്തോപ്പ് ഉള്‍പ്പെടെയുള്ള ജില്ലയിലെ കടലോര മേഖലയില്‍ അധിവസിക്കുന്ന മത്സ്യത്തൊഴിലാളികളില്‍ പലരും ഇപ്പോഴും അഭയാര്‍ത്ഥികളാണ്.

ഇവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കായിട്ടില്ല. തൊഴിലാളികള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് മാത്രമല്ല കേന്ദ്ര
സര്‍ക്കാര്‍ പദ്ധതികള്‍ പോലും ഫലപ്രദമായി ഉപയോഗിക്കുവാന്‍ കേരളത്തിന്റെ ഭരണ സംവിധാനത്തിന് കഴിഞ്ഞിട്ടില്ല. പദ്ധതികള്‍ ആവിഷ്‌കരിച്ചാല്‍ തന്നെ അതില്‍ രാഷ്ര്ടീയം കലര്‍ത്തി തടയിടുന്ന ജനപ്രതിനിധികളാണ് കാലാകാലങ്ങളായി ഇവിടെ ജയിച്ചു പോകുന്നതെന്നും മത്സ്യതൊഴിലാളികള്‍ ചൂണ്ടികാട്ടുന്നു.

നോക്കുകുത്തിയാകുന്ന ഭരണസംവിധാനം

മുണ്ടയ്‌ക്കല്‍ പാപനാശം മുതല്‍ കാക്കത്തോപ്പ് ഇരവിപുരം വരെയുള്ള തീരദേശ മേഖലകളില്‍ രൂക്ഷമായ കടല്‍ക്ഷോഭം ഉണ്ടായിട്ടും നോക്കുകുത്തിയാകുന്ന സര്‍ക്കാരിനെതിരെ ശക്തമായ ജനവികാരമാണ് ഉള്ളത്.

ഏത് നിമിഷവും കടലെടുക്കുന്ന രീതിയിലാണ് തീരദേശ റോഡുകള്‍. തകര്‍ന്ന് കുണ്ടും കുഴിയുമായി കിടന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അധികൃതര്‍ തിരിഞ്ഞ് നോക്കിയിട്ടില്ല. ജില്ലയില്‍ രണ്ടു മന്ത്രിമാര്‍ ഉണ്ടായിട്ടും തീരദേശ മേഖലകളില്‍ എത്തുകയോ, അവര്‍ക്ക് വേണ്ട സംരക്ഷണം നല്‍കാനോ തയ്യാറാകുന്നില്ലെന്നും തീരദേശവാസികള്‍ പറയുന്നു.

കുറെ കല്ലുകള്‍ തീരദേശത്ത് ഇട്ട് കാലാകാലങ്ങളില്‍ വരുന്ന സര്‍ക്കാരുകള്‍ കാണിക്കുന്ന അഴിമതിയും, തട്ടിപ്പും അവസാനിപ്പിക്കേണ്ട സമയമായിരിക്കുന്നു. തീരദേശ നിവാസികള്‍ക്ക് സംരക്ഷണം നല്‍കാനും, പുനഃരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കാനും, സുരക്ഷിത കടല്‍ഭിത്തി നിര്‍മിക്കാനും സര്‍ക്കാര്‍ തയ്യാറകണമെന്ന ആവശ്യമാണ് ഉയരുന്നത്. മത്സ്യത്തൊഴിലാളികളുടെ യാനങ്ങള്‍ പോലും സുരക്ഷിതമായി വയ്‌ക്കുവാന്‍ സ്ഥലമില്ലാത്ത അവസ്ഥയാണുള്ളത്.

കര ഇടിച്ചില്‍ രൂക്ഷം

പരവൂര്‍ ചില്ലക്കലില്‍ കടല്‍ക്ഷോഭം രൂക്ഷമാകുമ്പോള്‍ ഉണ്ടാകുന്ന ശക്തമായ തിരയില്‍ കര ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഏതു സമയവും തകര്‍ന്നു വീഴുന്ന നിലയിലാണ് ഒട്ടേറെ വീടുകള്‍. അഞ്ഞൂറ് മീറ്ററോളം കരഭൂമി കടലെടുത്തു.

അര കിലോമീറ്ററിനുള്ളില്‍ പലയിടത്തും ഭൂമി വിണ്ടു കീറി. ഒട്ടേറെ പേര്‍ വീടൊഴിഞ്ഞു. 2018-ലെ പ്രളയത്തിനു ശേഷമാണ് ചില്ലക്കലില്‍ കടല്‍ക്ഷോഭം രൂക്ഷമായതെന്ന് നാട്ടുകാര്‍ പറയുന്നു. പുലിമുട്ടാണ് പരിഹാരം എന്നിരിക്കെ ലക്ഷകണക്കിന് രൂപ ചെലവാക്കി വര്‍ഷം തോറും ജിയോ ബാഗുകള്‍ ഇടുകയും അത് കടലെടുത്തു കൊണ്ട് പോകുകയുമാണ്. കടല്‍ഭിത്തിയും പുലിമുട്ടുകളും നിര്‍മിച്ചില്ലെങ്കില്‍ അവശേഷിക്കുന്ന കരകൂടി കടലെടുക്കും.

മത്സ്യലഭ്യത കുറയുന്നു

കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യത്തിന് മത്സ്യം ലഭിക്കാത്ത സാഹചര്യമാണുള്ളത്. മത്സ്യലഭ്യത തീരെ കുറഞ്ഞതിനാല്‍ തീരദേശ മേഖല സമാനതകളില്ലാത്ത വറുതിയിലൂടെയാണ് കടന്നുപോകുന്നത്. കാലാവസ്ഥ വ്യതിയാനം കൂടുതല്‍ പ്രതികൂലമായി ബാധിച്ചത് പരമ്പരാഗത മത്സ്യത്തൊഴിലാളികളെയാണ്.

കടലാക്രമണ ദുരന്തവും കൃത്യമായ മുന്നൊരുക്കങ്ങളും ചര്‍ച്ചകളും നടത്താത്ത ട്രോളിംഗ് നിരോധനവുമെല്ലാം മത്സ്യബന്ധന മേഖലയെ പിടിച്ചുലയ്‌ക്കുകയാണ്. നന്നായി മത്സ്യം ലഭിക്കുന്ന സീസണില്‍പോലും വെറുംകയ്യോടെ കരയിലെത്തേണ്ട സാഹചര്യമാണ് പലപ്പോഴും. ഇന്ധനവും അധ്വാനവും കടലില്‍ പാഴാക്കുന്ന സ്ഥിതിയിലാണ് മത്സ്യത്തൊഴിലാളികള്‍. ജില്ലയുടെ തീരത്ത് വ്യാപകമായി ലഭിച്ചിരുന്ന വില ലഭിക്കുന്ന
മീനുകളൊക്കെ അപ്രത്യക്ഷമായി.

മത്സ്യ അനുബന്ധതൊഴിലാളികളുടെയും അവസ്ഥ വ്യത്യസ്തമല്ല. കടലിനെ ആശ്രയിച്ചു കഴിയുന്ന ഐസ് ഫാക്ടറി, ചരക്കുവാഹനങ്ങള്‍, തീരത്തെ വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ തൊഴിലാളികളും ഇതിന്റെ പരിണിത ഫലങ്ങള്‍ അനുഭവിക്കുകയാണ്.

Tags: kollamcoastal areasBJP's coastal trip
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

Kerala

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

ജന്മനാട്ടില്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍ (ഫയല്‍ ചിത്രം)
Kerala

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

പുതിയ വാര്‍ത്തകള്‍

പോലീസ് തടഞ്ഞുവച്ചതിനെതിരെ നിലനില്‍ക്കാത്ത ഹര്‍ജിയുമായി രത്ന സിംഗ്, കോടതി കൈയോടെ തളളി

പിണറായിയെ വിട്ടയച്ചു, പൊലീസിനെതിരെ വിമര്‍ശനവുമായി പിണറായി, ‘ രക്ഷാപ്രവര്‍ത്തനം’ ഓര്‍മ്മയുണ്ടോ എന്ന് ചോദ്യം

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

പ്രകാശ് രാജിന്റെ പഴയ പോരാളികള്‍ നാലുവഴിക്കായി..മോദിയെ വെല്ലുവിളിച്ചവര്‍ ഇന്ന് ചിത്രത്തിലില്ല; ഇന്ന് സിജെപിക്കാരെ കൂട്ടുപിടിച്ച് പ്രകാശ് രാജ്

കഞ്ചാവ് കേസില്‍ പ്രതിയായി പൊലീസില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ വീണ്ടും കഞ്ചാവുമായി പിടിയില്‍

മെഡിക്കല്‍ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയ കേസില്‍ ‘ ‘ജീന്‍ മൈന്‍ഡ്സ്’ ഉടമ അറസ്റ്റില്‍

അസമില്‍ നഗോണ്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ദേബാശിശ് ശര്‍മ്മയ്ക്കൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ (ഇടത്ത്) രാഹുല്‍ ഗാന്ധി വിശ്വസ്തനായ ഗൗരവ് ഗൊഗോയിക്കൊപ്പം (വലത്ത്)

അസമിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതായി, രാഹുലിന്റെ കൂട്ടുകാരന്‍ ഗൗരവ് ഗൊഗോയിയെ പുറത്താക്കണമെന്ന ആവശ്യം ശക്തം

നേപ്പാൾ കലാപകാരികൾ ധരിച്ച ‘ജോളി റോജർ’ ടീ-ഷർട്ടുമായി നേഹ ബോറ ; പ്രതിഷേധക്കാർ ഓടിയത് മസ്ജിദിനടുത്തേയ്‌ക്ക് ; നിർണ്ണായക വിവരങ്ങൾ പുറത്ത്

കളമശ്ശേരി ബലാത്സംഗ കേസ്: അറസ്റ്റിലായ ശരണ്യയും ശ്രീരാജിന്‌റെ ഇര, പീഡിപ്പിക്കപ്പെട്ടത് നിരവധി പെണ്‍കുട്ടികള്‍

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.