Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കാശിയിലെ ഹനുമാന്‍ ക്ഷേത്രം കേരളത്തിന് തിരിച്ചുകിട്ടി; 6500 ചതുരശ്ര അടി കെട്ടിടത്തിന്റെ മൂല്യം 80 കോടി; കേരളത്തില്‍ നിന്നും പൂജാരി ചെന്ന് പൂജ തുടങ്ങി

അന്യാധീനപ്പെട്ടുപോയി എന്ന് കരുതിയ കാശി വിശ്വനാഥക്ഷേത്ര പരിസരത്തുള്ള ഹനുമാന്‍ ക്ഷേത്രം ഒടുവില്‍ കേരളത്തിന് തിരിച്ചുകിട്ടി.പണ്ട് കാശി രാജാവ് തിരുവിതാംകൂര്‍ രാജാക്കന്മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഗംഗാസ്നാനം ചെയ്യാനും വിശ്വനാഥക്ഷേത്രം ദര്‍ശിക്കാനും വേണ്ടി പതിച്ചുകൊടുത്ത സ്ഥലമായിരുന്നു ഇത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2023, 07:06 pm IST
inIndia

തിരുവനന്തപുരം: അന്യാധീനപ്പെട്ടുപോയി എന്ന് കരുതിയ കാശി വിശ്വനാഥക്ഷേത്ര പരിസരത്തുള്ള ഹനുമാന്‍ ക്ഷേത്രം ഒടുവില്‍ കേരളത്തിന് തിരിച്ചുകിട്ടി.പണ്ട് കാശി രാജാവ് തിരുവിതാംകൂര്‍ രാജാക്കന്മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഗംഗാസ്നാനം ചെയ്യാനും വിശ്വനാഥക്ഷേത്രം ദര്‍ശിക്കാനും വേണ്ടി പതിച്ചുകൊടുത്ത സ്ഥലത്താണ് ഈ ഹനുമാന്‍ ക്ഷേത്രം നിലകൊള്ളുന്നത്. രാജഭരണം പോയതോടെ ഈ സ്വത്ത് തിരുവിതാംകൂര്‍ ബോര്‍ഡിന്റെ ഉടമസ്ഥതയിലായി. എന്നാല്‍ ദൂരെയായതിനാല്‍ ആരും ശ്രദ്ധിക്കാതെ വര്‍ഷങ്ങള്‍ കടന്നുപോയതോടെ ഭൂമിയും ക്ഷേത്രവും അന്യാധീനപ്പെട്ടു.

ഇത് സംബന്ധിച്ച് മാധ്യമവാര്‍ത്ത പുറത്തുവന്നതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് റിട്ട. സര്‍വ്വേ ഓഫീസര്‍ ടി.എസ്. സുബ്രഹ്മണിയെ നോഡല്‍ ഓഫീസറായി നിയമിച്ചു. അദ്ദേഹത്തിന്റെ സഹായത്തോടെ കാശി വിശ്വനാഥക്ഷേത്രത്തിലും ഉത്തര്‍പ്രദേശ് സര്‍ക്കാരിലും ബന്ധപ്പെട്ടു. നിരന്തരമായ പരിശ്രമം ഒടുവില്‍ ഫലം കണ്ടു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പേരില്‍ ഇപ്പോള്‍ ഈ ഭൂമിയ്‌ക്ക് പട്ടയം കിട്ടു.. 6500 ചതുരശ്ര അടി കെട്ടിടത്തിന്റെ ഉടമസ്ഥാവകാശവും തിരികെകിട്ടി. അന്യാധീനപ്പെട്ടെന്ന് കരുതിയ കെട്ടിടത്തിനെല്ലാം രേഖയായി.

രേഖകള്‍ കിട്ടിയതോടെ ദേവസ്വം ബോര്‍ഡ് തിരുവനന്തപുരം സ്വദേശി ജയ് ഗണേഷിനെ പൂജാരിയായും മാനേജരായും നിയമിച്ചു. അദ്ദേഹം ഹനുമാന്‍ ക്ഷേത്രത്തില്‍ നിത്യപൂജ തുടങ്ങിയതോടെ മലയാളികളും എത്തിത്തുടങ്ങി. ഈ വര്‍ഷം ജനവരി മുതല്‍ സെപ്തംബര്‍ വരെ 20,000 രൂപ കാണിക്കയായി ലഭിച്ചു. ഹനുമാന്‍ ക്ഷേത്രത്തില്‍ ദീപം തെളിഞ്ഞു. നിത്യപൂജയും ധര്‍മ്മശാലയുടെ പ്രവര്‍ത്തനവും തുടങ്ങി. ബോര്‍ഡിന് വരുമാനവും കിട്ടിത്തുടങ്ങി.

കാശി വിശ്വനാഥ ക്ഷേത്രപരിസരത്തെ കേദാര്‍ഘട്ട്, ചൗക്കിഘട്ട് എന്നിവയ്‌ക്കടുത്ത് ഗംഗാതീരത്തെ കണ്ണായ സ്ഥലമാണിത്. ഇവിടെ ചതുരശ്രയടിക്ക് ഒന്നേക്കാല്‍ ലക്ഷം രൂപ വില വരും. ഇതനുസരിച്ച് കൈവശമായ കെട്ടിടത്തിന് 80 കോടിയിലധികം രൂപയുടെ മൂല്യമുണ്ട്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉള്ളൂര്‍ സബ് ഗ്രൂപ്പിന് കീഴിലാണ് വാരണാസി ക്ഷേത്രവും സത്രവും വരുന്നത്. ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള 24 മുറികളുള്ള കാശിയിലെ മൂന്നുനില സത്രം കൂടി നവീകരിച്ചാല്‍ വരുമാനം കൂട്ടാം. ഇതിനായി ബോര്‍ഡ് രണ്ടു കോടി രൂപ വകയിരുത്തി. കാശി വിശ്വനാഥക്ഷേത്രത്തെയും ഗംഗാനദിയെയും ബന്ധിപ്പിക്കുന്ന കാശി വിശ്വനാഥ ഇടനാഴി പ്രധാനമന്ത്രി മോദി യുടെ ശ്രമഫലമായി തുറന്നതോടെ ഭക്തര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഇവിടെ ലഭിക്കുന്നുണ്ട്.

Tags: Devaswom Boardtravancore devaswom boardKashiKashi Vishwanatha templeKashi Hanuman temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

Kerala

നിര്‍ദ്ദേശങ്ങള്‍ നിരവധി; ഒന്നും നടപ്പിലാകുന്നില്ല; ശബരിമലയിലെ മുന്നൊരുക്കങ്ങള്‍ക്ക് തടയിടുന്നത് ഇടത് ഉദ്യോഗസ്ഥര്‍

Kerala

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

Kerala

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

Kerala

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.