ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ എബിവിപി സ്ഥാനാര്‍ത്ഥിയായി മുസ്ലീം വിദ്യാര്‍ത്ഥിനി മത്സരിക്കുന്നു. ആദ്യമായാണ് വിദ്യാര്‍ഥി യൂണിയന് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എബിവിപി മുസ്ലിം പെണ്‍കുട്ടിയെ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്.
വിശാഖപട്ടണം സ്വദേശിയും രസതന്ത്രം ഗവേഷക വിദ്യാര്‍ഥിയുമായ ഷെയ്ക് ആയിഷയാണ് യൂണിവേഴ്സ്റ്റി ക്യാംപസില്‍ എബിവിപിയുടെ പ്രതിനിധിയായെത്തുന്നത്.
നവംബര്‍ ഒമ്പതിന് നടക്കുന്ന യുണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ – എസ്ഐ- ടിഎസ്എഫ് സഖ്യ സ്ഥാനാര്‍ത്ഥിയായ മുഹമ്മദ് അതീഖ് അഹമ്മദുമായാണ് ആയിഷയുടെ മത്സരം.
കേന്ദ്ര സര്‍വകലാശാല യൂണിയനില്‍ ഉന്നത സ്ഥാനത്തേക്ക് രണ്ട് ന്യൂനപക്ഷ സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ ഇത്തരത്തിലുള്ള ആദ്യമത്സരം കൂടിയാണിത്. നവംബര്‍ ഒമ്പതിനാണ് തെരഞ്ഞെടുപ്പ്. ഇതിനകം മറ്റ് സ്ഥാനാര്‍ത്ഥികളുടെ പേരുകളും എബിവിപി പ്രഖ്യാപിച്ചു. സേവ ലാല്‍ വിദ്യാര്‍ഥി ദളുമായി സഖ്യത്തിലാണ് എബിവിപി മത്സരിക്കുന്നത്. ഒമ്പത് അംഗ പാനലില്‍ മൂന്നും വനിതകളാണ്.
2019 മുതല്‍ എബിവിപിയില്‍ പ്രവര്‍ത്തിക്കുന്നയാളാണ്. താനെന്ന് ഷെയ്ക് ആയിഷ പറയുന്നു. ന്യൂനപക്ഷ വിരുദ്ധരല്ല എന്ന സന്ദേശം പ്രചരിപ്പിക്കാന്‍ മാത്രമാണ് എബിവിപി തന്നെ തിരഞ്ഞെടുത്തതെന്ന എതിരാളികളുടെ വാദങ്ങളെ ആയിഷ ശക്തമായി എതിര്‍ത്തു.
‘എബിവിപി ന്യൂനപക്ഷത്തിനും ഇന്ത്യക്കും അനുകൂലമാണ്. അവര്‍ രാജ്യത്തെ പിന്തുണയ്ക്കുന്ന എല്ലാ ന്യൂനപക്ഷങ്ങളെയും പിന്തുണയ്ക്കുകയും അതിനെക്കുറിച്ച് ആദ്യം ചിന്തിക്കുകയും ചെയ്യുന്നു. എപിയിലെ സെന്‍ട്രല്‍ ട്രൈബല്‍ യൂണിവേഴ്സിറ്റിയില്‍ എംഎസ്സി ചെയ്യുന്ന കാലം മുതല്‍ ഞാന്‍ എബിവിപിയുടെ ഭാഗമാണ്. അന്ന് സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായിരുന്നു, അത് മുസ്ലീം സ്ത്രീകളെ നേതൃത്വപരമായ റോളുകളില്‍ എബിവിപി പരിഗണിക്കുന്നുണ്ടെന്ന് തെളിയിക്കുന്നതാണ്,’ ആയിഷ പറഞ്ഞു.
‘ഞങ്ങളുടെ ശ്രദ്ധ ന്യൂനപക്ഷം, എസ്സി/ എസ്ടി, ഒബിസി വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിലായിരിക്കും, കൂടാതെ ഈ കേന്ദ്രത്തിലൂടെ അവര്‍ക്ക് എല്ലാ അക്കാദമിക് അവസരങ്ങളിലും പ്രവേശനം ഉണ്ടെന്ന് ഉറപ്പാക്കും,’ ആയിഷ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: