തിരുവനന്തപുരം: മോദിയെ പിന്തുണയ്ക്കുന്ന ഒരു ക്രൈസ്തവ വിശ്വാസിയുടെ വോയ്സ് ക്ലിപ് വൈറലാവുന്നു. പിണറായി സര്‍ക്കാരിനെ അങ്ങേയറ്റം വിമര്‍ശിക്കുകയും മോദീഭരണത്തെ വാഴ്ത്തുകയും ചെയ്യുന്ന ക്രൈസ്തവ വിശ്വാസിയായ ഒരാളുടെ വോയ്സ് ക്ലിപ് മറുനാടന്‍ മലയാളിയാണ് പുറത്തുവിട്ടത്.
മോദി പണിതത് നൂറോളം എയര്‍പോര്‍ട്ടുകള്‍
“മോദിയെ വിമര്‍ശിക്കുന്ന അച്ചനോടുള്ള മറുപടി എന്ന നിലയ്ക്കാണ് ക്രൈസ്തവ വിശ്വാസി മോദിയെ പുകഴ്ത്തി സംസാരിക്കുന്നത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മോദിക്ക് വോട്ടു ചെയ്യുന്നതില്‍ അത്ഭുതമില്ല. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് റെയില്‍വേ ലൈനുകള്‍ എത്രയോ പണിതത് മോദി വന്നതിന് ശേഷമാണ്. അവിടെ എയര്‍പോര്‍ട്ടുകള്‍ വരെ ഉയരുന്നു. മാര്‍പാപ്പയെ മോദി വടക്ക് കിഴക്കാന്‍ സംസ്ഥാനത്തിലേക്ക് കൊണ്ട് പോകും.ഏകദേശം നൂറോളം എയര്‍പോര്‍ട്ടുകളാണ് മോദി സര്‍ക്കാര്‍ വന്നതിന് ശേഷം ഇന്ത്യയില്‍ പണികഴിച്ചുകൊണ്ടിരിക്കുന്നത്. കര്‍ണ്ണാടകയിലെ ഷിമോഗയില്‍ എയര്‍പോര്‍ട്ട് ഉദ്ഘാടനം ചെയ്യാന്‍ പോകുകയാണ്. തമിഴ്നാട്ടില്‍ നാല് എയര്‍പോര്‍ട്ടുകളാണ് വരുന്നത്. മഥുരയില്‍ ഏറ്റവും മികച്ച അമേരിക്കന്‍ റോഡിനേക്കാള്‍ അഡ്വാന്‍സ്ഡ് ആയ റോഡ് വരികയാണ്. ഇതെല്ലാം കേന്ദ്രസര്‍ക്കാര്‍ ചെലവിലാണ് പണികഴിപ്പിക്കുന്നത്.” -ക്രൈസ്തവ വിശ്വാസി പറയുന്നു.
മാലിന്യനിര്‍മ്മാര്‍ജ്ജനത്തിലും വടക്കേയിന്ത്യ മുന്നില്‍
“മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന്റെ കാര്യത്തില്‍ വടക്കേയിന്ത്യയെ കുറ്റം പറഞ്ഞവരെല്ലാം ഇപ്പോള്‍ ഇന്‍ഡോറിനെ. ( ബിജെപി ഭരിയ്ക്കുന്ന മധ്യപ്രദേശില്‍ ഉള്‍പ്പെട്ട നഗരം) പുകഴ്ത്തിസംസാരിക്കുന്നുണ്ട്. ഞാന്‍ ഇന്‍ഡോറില്‍ പോയി കണ്ടിട്ടുള്ള ആളാണ്. ഇന്‍ഡോര്‍ മാത്രമല്ല, അച്ചന് ജബല്‍ പൂര് പോയി നോക്കൂ. അതല്ലെങ്കില്‍ ബിലാസ് പൂരില്‍ പോയി നോക്കൂ. ഇന്ത്യയിലെ ഏറ്റവും ശുദ്ധിയുള്ള റെയില്‍വേ സ്റ്റേഷനാണിത്. മിനിറ്റിന് മിനിറ്റിന് ട്രെയിന്‍ പോകുന്ന സ്റ്റേഷനാണ്. ഇവിടെ നിന്നും കോര്‍ബ എന്ന പ്രദേശത്തേക്ക് നൂറുകണക്കിന് ട്രെയിനുകളാണ് ഓടുന്നത്.”- വിശ്വാസി പറയുന്നു.
കേരളത്തിലെ സമാന്തര സമ്പദ് വ്യവസ്ഥ മോദി പൊളിക്കും
കേരളത്തില്‍ സമാന്തര സമ്പദ് വ്യവസ്ഥയുണ്ട് എന്ന് മോദി പ്രസംഗിച്ചു. അതിന് ശേഷമാണ് കേരളത്തില്‍ പല വ്യവസായികളെയും റെയ്ഡ് ചെയ്തത്. കശ്മീരിനെ ഒരുവിധം റെഡിയാക്കി. അവര്‍ ഇന്ത്യയിലെ രണ്ടാമത്തെ സമ്പന്ന സംസ്ഥാനമായ തമിഴ്നാടില്‍ നിന്നും നാല് സീറ്റ് പിടിക്കാമോ എന്നാണ് ഉറ്റുനോക്കുന്നത്.
വികസനം കാണണമെങ്കില്‍ കേരളത്തിന് പുറത്ത് പോകണം. ഇവിടെ പൊട്ടന് റോഡുകളാണുള്ളത്. എന്നാല്‍ കൊച്ചിയ്ക്കപ്പുറം നമ്മള് ഒന്നും കണ്ടിട്ടില്ല.
കുറ്റം പറയുന്ന മലയാളി
മലയാളി അമേരിക്കയില്‍ പോയാലും സായ്പിനെ കുറ്റം പറയുന്നവരാണ്. ഗള്‍ഫില്‍ പോയാല്‍ അറബികളെ രണ്ടാം തരക്കാരായി കാണും. അവരുടെയെല്ലാം സൗരോര്‍ജ്ജ പാനല്‍ വെച്ചുള്ള. ഇതൊന്നും കാണാതിരുന്നിട്ട്, അവികസിത സംസ്ഥാനത്ത്
രാഷ്ട്രീയാതിപ്രസരം
നമമുടെ സംസ്ഥാനത്തിന് വന്ന് ഭവിച്ച പ്രശ്നം ഇത് മുഴുവന്‍ സമയം രാഷ്ട്രീയത്തില്‍ മുഴുകുന്ന സംസ്ഥാനമാണ്. ഇലക്ഷന് കഴിഞ്ഞാലും ഇവിടെ രാഷ്ട്രീയം ചര്‍ച്ച ചെയ്യും. മറ്റ് സംസ്ഥാനങ്ങളില്‍ അങ്ങിനെയില്ല.
കേരളം കേന്ദ്രഭരണപ്രദേശമാകും
ഇവിടെ നമ്മള് കടമെടുത്ത് കൂട്ടുകയാണ്. കേന്ദ്രം ഇപ്പോള്‍ മിണ്ടാതിരിക്കുകയാണ്. 2024ല്‍ എഡിബിയ്ക്ക് കുറെ പണം തിരിച്ചടയ്ക്കേണ്ടതുണ്ട്. അപ്പോള്‍ അത് തിരിച്ചടക്കാന്‍ കഴിയാതാകുമ്പോള്‍ നമ്മള് കേന്ദ്രത്തെ സമീപിക്കും. അന്ന് അവര്‍ കേരളത്തെ കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിക്കും. തമിഴ്നാടിനെ മുഴുവന്‍ കുറ്റം പറയുന്നവരാണ് കേരളത്തിലുള്ളവര്‍. തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം കഴിഞ്ഞാല്‍ പിന്നെ ഉറക്കമില്ല. എങ്ങിനെ ഒരു സ്റ്റാര്‍ട്ടപ് ഉണ്ടാക്കാമെന്നാണ് അവന് ഉറ്റുനോക്കുന്നത്. ഏറ്റവും കൂടുതല്‍ സ്റ്റാര്‍ട്ടപ്പ് വരുന്നത് ഇസ്രയേലിലാണ്. ഇന്ത്യയില്‍ അത് തമിഴ്നാട്ടിലാണ്. പക്ഷെ തമിഴ്നാടിന്റെ വളര്‍ച്ചാനിരക്ക് 14.7 ശതമാനമാണ്. ഒരു ശതമാനം മാത്രമാണ് തമിഴ്നാട്ടിലെ തൊഴിലില്ലായ്മ. വിദ്യാഭ്യാസ സംവിധാനത്തില്‍ കേരളം 50 വര്‍ഷം പിറകിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: