തിരുവനന്തപുരം: സംസ്ഥാനത്ത് ദോശ, ഇഡ്ലി മാവിന് വില കൂടും. അസംസ്കൃത വസ്തുക്കളുടെ വില വർദ്ധനയാണ് ഇതിന് പിന്നിൽ. ഉത്പാദകരുടെ സംഘടനയുടേതാണ് തീരുമാനം. അരി, ഉഴുന്ന്, വൈദ്യുതി നിരക്ക് എന്നിവയിലുണ്ടായ വർദ്ധനയാണ് മാവിന്റെ വില കൂട്ടാൻ നിർബന്ധിതരാക്കിയതെന്ന് ഉത്പാദകർ അറിയിച്ചു.
35 മുതൽ 40 രൂപ വരെ ആയിരുന്ന ഒരു പായ്‌ക്കറ്റ് ദോശമാവിന്റെ വില ഇന്ന് മുതൽ അഞ്ച് രൂപയാകും വർദ്ധിക്കുക. അരിക്കും ഉഴുന്നിനും വില കൂടിയതോടെയാണ് മാവിന് വില കൂട്ടാൻ നിർമാതാക്കൾ നിർബന്ധിതരായത്. മാവ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന അരിക്ക് ആറ് മാസത്തിനിടെ പത്ത് രൂപയുടെ വർദ്ധനയാണ് ഉണ്ടായത്. കിലോയ്‌ക്ക് 90 രൂപയ്‌ക്ക് ലഭിച്ചിരുന്ന ഉഴുന്നിന്റെ വില 150-ഉം എത്തി. വൈദ്യുതി നിരക്കും വർദ്ധിച്ചതോടെ വില കൂട്ടാതെ മറ്റ് മാർഗമില്ലെന്നാണ് നിർമാതാക്കൾ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: