Categories: Business

മോദിയുടെ നിരന്തരശ്രമം പാഴായില്ല; ആപ്പിള്‍ ഇന്ത്യയില്‍ എത്തി; ഇന്ത്യയില്‍ മികച്ച ബിസിനസ് ലക്ഷ്യം കൈവരിച്ചെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക്

ഇതുവരെ ഉണ്ടായതില്‍ വെച്ച് റെക്കോഡ് വില്‍പനയാണ് ആപ്പിള്‍ ഐ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ നടപ്പു സാമ്പത്തിക വര്‍ഷത്തെ രണ്ടാം സാമ്പത്തിക പാദത്തില്‍ (ജൂലായ്-സെപ്തംബര്‍) നേടിയതെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക് പറഞ്ഞു.

Published by

ന്യൂദല്‍ഹി: ഇന്ത്യയില്‍ മികച്ച ബിസിനസ് നേട്ടമുണ്ടാക്കി ആപ്പിള്‍. ഇതുവരെ ഉണ്ടായതില്‍ വെച്ച് റെക്കോഡ് വില്‍പനയാണ് ആപ്പിള്‍ ഐ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ നടപ്പു സാമ്പത്തിക വര്‍ഷത്തെ രണ്ടാം സാമ്പത്തിക പാദത്തില്‍ (ജൂലായ്-സെപ്തംബര്‍) നേടിയതെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക് പറഞ്ഞു.

മൊത്തവരുമാനത്തില്‍ അല്‍പം ഇടിവുണ്ടായിട്ടുണ്ടെങ്കിലും വരും സാമ്പത്തിക പാദങ്ങളില്‍ മികച്ച നേട്ടമുണ്ടാക്കുമെന്ന് തന്നെയാണ് ആപ്പിള്‍ കരുതുന്നു.ആപ്പിള്‍ ഐഫോണ്‍ വില്‍പനയും ഇന്ത്യയില്‍ മെച്ചപ്പെട്ട നേട്ടമുണ്ടാക്കിയെന്നും ടിം കുക്ക് പറയുന്നു.

കമ്പനിയുടെ ആപ്പിള്‍ ഐ ഫോണ്‍ വില്‍ക്കുന്ന രണ്ട് ഷോറൂമുകളാണ് മുംബൈയിലും ദല്‍ഹിയിലും ആരംഭിച്ചത്. ഇവിടെ മികച്ച വില്‍പനയാണ് ഈ സാമ്പത്തിക വര്‍ഷം ഇതുവരെ നേടിയിരിക്കുന്നത്. “കമ്പനി പ്രതീക്ഷിച്ചതിലും മികച്ച ഫലമാണ് ഇന്ത്യയില്‍ ഉണ്ടായിരിക്കുന്നത്. എനിക്ക് ഇതിനേക്കാള്‍ മെച്ചപ്പെട്ട ഒരു ഫലം പ്രതീക്ഷിക്കാനാവില്ല.”- ടിം കുക്ക് പറഞ്ഞു.

ചൈനയില്‍ മാത്രം 48 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കിയ കമ്പനിയാണ് ആപ്പിള്‍. പക്ഷെ ചൈനയുമായുള്ള അമേരിക്കയുടെ ബന്ധം വഷളായതും ചൈനയും തായ് വാനും തമ്മിലുള്ള ബന്ധം ഒരു യുദ്ധസാഹചര്യത്തിലേക്ക് നീങ്ങുകയും ചെയ്തതോടെ ആപ്പിള്‍ കമ്പനി ചൈനയ്‌ക്ക് പകരം ഉല്‍പാദനം നടത്താന്‍ പറ്റിയ മറ്റൊരു രാജ്യം നോക്കിവരികയായിരുന്നു. ഈ സാധ്യത മുതലെടുത്ത് ആപ്പിളിന്റെ ഇന്ത്യയിലെത്തിക്കാന്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശ്രമങ്ങള്‍ വിജയത്തിലെത്തി.

ഇപ്പോള്‍ ആപ്പിളിന്റെ പുതിയ മോഡല്‍ ഫോണുകള്‍ കുറഞ്ഞ തോതിലാണെങ്കിലും ഇന്ത്യയില്‍ നിര്‍മ്മിച്ചു തുടങ്ങി. ഇപ്പോള്‍ ഏഴ് ശതമാനം ആപ്പിള്‍ ഐഫോണുകളേ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നുള്ളൂവെങ്കിലും വരും 2025ഓടെ 25 ശതമാനം ആപ്പിള്‍ ഐ ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന സ്ഥിതിവിശേഷം വരും.

ഇപ്പോള്‍ തമിഴ്നാട്ടിലെ ശ്രീപെരുംപതൂരില്‍. ഫോക്സ്കോണ്‍ കമ്പനിയുടെ ഫാക്ടറിയില്‍ ആപ്പിള്‍ ഐഫോണ്‍ 15 അസംബിള്‍ ചെയ്ത് നിര്‍മ്മിക്കുകയായിരുന്നു. ചൈനയേക്കാള്‍ വില കുറഞ്ഞ മനുഷ്യവിഭവശേഷി നല്‍കാമെന്ന മോദിയുടെ ഉറപ്പ് ആപ്പിള്‍ കമ്പനിക്ക് ബോധിച്ചു. ഇതിനായി പല തവണയാണ് മോദിയും ഐടി വകുപ്പും അമേരിക്കയില്‍ പോയി ആപ്പില്‍ മേധാവിമാരെ കണ്ടത്. ഇപ്പോള്‍ ആ കൂടിക്കാഴ്ചകള്‍ ഫലവത്തായി. കര്‍ണ്ണാടകയിലെ ഹൊസൂരില്‍ ആപ്പിള്‍ ആക്സസറീസ് നിര്‍മ്മാണം വന്‍ വിജയമായി. ആപ്പിളിന്റെ നിര്‍മ്മാണ ഫാക്ടറി കര്‍ണ്ണാടകയില്‍ രണ്ടിടത്ത് വരികയാണ്. തെലുങ്കാനയിലും പുതിയ ഫോക്സ് കോണ്‍ ഫാക്ടറി എത്തും. ഗുജറാത്തിലും ഫോക്സ്കോണ്‍ ഫാക്ടറി വന്നേയ്‌ക്കും.

ഫോക്സ് കോണിന് പുറമെ ടാറ്റയും ആപ്പിള്‍ ഐ ഫോണ്‍ നിര്‍മ്മാണരംഗത്തേക്ക് കടന്നുവരികയാണ്. ഇതിനായി തായ് വാനിലെ വിന്‍സ്ട്രണ്‍ എന്ന കമ്പനിയെ തന്നെ ടാറ്റ വിലയ്‌ക്ക് വാങ്ങി. ടാറ്റയുടെ ഒരു ഫാക്ടറി കര്‍ണ്ണാടകയിലെ ഹൊസൂരില്‍ 202 ഏക്കറിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ ആപ്പിള്‍ ഐ ഫോണിന് വേണ്ട കേസിങും ക്യാമറയും ഉള്‍പ്പെടെയുള്ള ആക്സസറികളാണ്(അനുബന്ധ ഉപകരണങ്ങള്‍) നിര്‍മ്മിക്കുന്നത്. 45,000 പേര്‍ ഇവിടെ ജോലി ചെയ്യുന്നു. എന്നാല്‍ ഫോക്സ് കോണ്‍ കര്‍ണ്ണാകയിലെ ഫാക്ടറിക്ക് പുറമെ തെലുങ്കാനയിലും 50കോടി ഡോളര്‍ ചെലവില്‍ ആപ്പിള്‍ ഐ ഫോണ്‍ ഫാക്ടറി നിര്‍മ്മിക്കുകയാണ്. 2025ഓടെ അടുത്ത എഡിഷന്‍ ആപ്പിള്‍ ഐ ഫോണിന്റെ 25 ശതമാനംനിര്‍മ്മാണം ഇന്ത്യയില്‍ നടക്കും. ഇതുവരെ ഏഴ് ശതമാനം ആപ്പിള്‍ ഫോണ്‍ മാത്രമാണ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക