ബെംഗളൂരു: പുരുഷ ജൂനിയര്‍ ഹോക്കി ലോകകപ്പിന് അന്തിമ വട്ട ഒരുക്കങ്ങള്‍ക്കായി ഭാരത ടീം തയ്യാറെടുപ്പുകള്‍ തുടങ്ങി. പരിശീലകന് സി.ആര്. കുമാറിന്റെ നേതൃത്വത്തില്‍ ബെംഗളൂരുവില്‍ ക്യാമ്പ് ചെയ്തിരിക്കുകയാണ് ടീം.
ഡിസംബര്‍ അഞ്ച് മുതലാണ് ലോകകപ്പ് തുടങ്ങുക. ആദ്യ ദിനത്തില്‍ കൊറിയക്കെതിരായ മത്സരത്തോടെയാണ് ലോകകപ്പ് ആരംഭിക്കുക. ഇക്കൊല്ലം നടന്ന ജൂനിയര്‍ ഹോക്കി ഏഷ്യാ കപ്പ് ഫൈനലില്‍ ചിരവൈരികളായ പാകിസ്ഥാനെ തോല്‍പ്പിച്ച് കിരീടം നേടിയതോടെയാണ് ഭാരതം ലോകകപ്പിന് യോഗ്യത നേടിയത്. നിലവില്‍ സുല്‍ത്താന്‍ ഓഫ് ജോഹര്‍ കപ്പ് ഫൈനലില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് വെങ്കലം നേടിയ ആത്മവിശ്വാസത്തിലാണ് ഭാരത ടീം ലോകകപ്പിന്റെ തീവ്രപരിശീലനത്തിന് തയ്യാറെടുക്കുന്നത്.
16 ടീമുകളുള്ള ലോകകപ്പില്‍ നാല് രാജ്യങ്ങള്‍ വീതമുള്ള നാല് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. കൊറിയയ്ക്ക് പുറമെ സ്പെയിന്, കാനഡ ടീമുകളാണ് ഭാരതം ഉള്‍പ്പെട്ട പൂള് സിയില്‍ ഉള്ള മറ്റുള്ളവര്‍. ആതിഥേയരായ മലേഷ്യ പൂള് എയിലാണ്. അര്‍ജന്റീന, ഓസ്ട്രേലിയ, ചിലി ആണ് മറ്റ് ടീമുകള്‍. പൂള് ബിയില്‍ ജര്‍മനി, ഫ്രാന്‍സ്, ദക്ഷിണാഫ്രിക്ക, ഈജിപ്ത് ടീമുകള്‍, പൂള് ഡിയില്‍ നെതര്‍ലന്‍ഡ്സ്, ബെല്‍ജിയം, പാകിസ്ഥാന്, ന്യൂസിലന്‍ഡ് എന്നിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: