കൊച്ചി: തൃക്കാക്കരയിൽ രാത്രികാല കച്ചവടം നിരോധിച്ചേക്കും. ഇത് സംബന്ധിച്ചുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. രാത്രി 11 മുതൽ പുലർച്ചെ നാല് വരെ കടകൾ അടച്ചിടുന്ന കാര്യമാണ് ആലോചനയിലുള്ളത്.
രാത്രികാല കടകൾ കേന്ദ്രീകരിച്ച് ലഹരി കച്ചവടം കൂടി വരികയാണ്. ഈ പശ്ചാത്തലത്തിലാണ് നീക്കം. പരീക്ഷണ അടിസ്ഥാനത്തിൽ ആറ് മാസത്തേക്കാണ് കടകൾ അടച്ചിടുന്നത്. നാളെ നഗരസഭ കൗൺസിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനം സ്വീകരിക്കും.
രാത്രികാല കച്ചവടങ്ങൾ നിരവധി നടക്കുന്ന പ്രദേശമാണ് തൃക്കാക്കര. ഭക്ഷ്യശാലകൾ കേന്ദ്രീകരിച്ചാണ് ഇവിടെ അധികവും രാത്രികാല കച്ചവടങ്ങൾ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: