കോട്ടയ്ക്കല്‍: കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ, കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ് വകുപ്പിന്റെ അംഗീകാരമുള്ള ക്വാളിറ്റി കണ്ട്രോള് ലാബില്‍ ഉത്പന്നങ്ങളിലും, അസംസ്കൃത പദാര്‍ത്ഥങ്ങളിലും ലോഹ സാന്നിധ്യമറിയാനുള്ള പുതിയ ഉപകരണം സ്ഥാപിച്ചു. ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി. എം. വാര്യര്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.
ഇന്ഡക്ടീവ്ലി കപ്പിള്‍ഡ് പ്ലാസ്മ ഒപ്റ്റിക്കല്‍ എമിഷന്‍ സ്പെക്ട്രോ ഫോട്ടോമീറ്റര്‍ (ഐസിപിഒഇഎസ്) എന്നാണ് ഉപകരണത്തിന്റെ പേര്. വിദേശനിര്‍മ്മിത ഉപകരണമാണിത്. ഇരുമ്പ്, ചെമ്പ്, സ്വര്‍ണം, വെള്ളി മുതലായ ലോഹങ്ങള്‍ അടങ്ങുന്ന നിരവധി ആയുര്‍വേദൗഷധങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. അതിലെ ലോഹ അളവ് തിരിച്ചറിയുന്നതിനാണ് ഈ ഉപകരണം.
രസസിന്ദൂരം പോലുള്ള ഘന ലോഹങ്ങള്‍ അടങ്ങുന്ന മരുന്നുകളിലെ ലോഹത്തിന്റെ അളവ് തിരിച്ചറിയുന്നതിന് ഈ ഉപകരണം ഉപയോഗിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: