Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

വൈദ്യുതി നിരക്ക് വര്‍ധന വലിയ ജനദ്രോഹം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2023, 05:00 am IST
inEditorial

ഇടതുമുന്നണി ഭരണത്തിന്‍കീഴില്‍ ജനജീവിതം അനുദിനം ദുസ്സഹമായിക്കൊണ്ടിരിക്കുന്നതിനിടെ വൈദ്യുതി നിരക്കിലും വര്‍ധന വരുത്തി സര്‍ക്കാര്‍ ഇരുട്ടടി നല്‍കിയിരിക്കുകയാണ്. ബഹുഭൂരിപക്ഷം ഉപഭോക്താക്കള്‍ക്കും ബാധകമാവുന്ന വിധത്തില്‍ യൂണിറ്റിന് 20 പൈസയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി ആവശ്യത്തിന് തികയുന്നില്ലെന്നും, അതുകൊണ്ട് പുറമേ നിന്ന് വാങ്ങുകയാണെന്നുമുള്ള കാരണം പറഞ്ഞാണ് ഈ അധികഭാരം കൂടി പിണറായി സര്‍ക്കാര്‍ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. നിരക്കുവര്‍ധനയുടെ പ്രഖ്യാപനവും അത് പ്രാബല്യത്തില്‍ വന്നതും ഒരുമിച്ചാണ്. ഗാര്‍ഹിക ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം താങ്ങാനാവാത്ത വൈദ്യുതി നിരക്ക് വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. പരിമിത വരുമാനക്കാരും കൂലിപ്പണിക്കാരുമൊക്കെ വളരെയധികം കഷ്ടപ്പെട്ട് പണമുണ്ടാക്കിയാണ് വൈദ്യുതി ചാര്‍ജ് അടച്ചുകൊണ്ടിരിക്കുന്നത്. മറ്റ് ചെലവുകള്‍ കഴിഞ്ഞ് ഒന്നും ബാക്കി വരാതാവുമ്പോള്‍ എവിടെ നിന്നെങ്കിലും കടം വാങ്ങിയും ആകെക്കൂടിയുള്ള സ്വര്‍ണാഭരണങ്ങള്‍ പണയംവച്ചുമൊക്കെയാണ് ആളുകള്‍ കറന്റു ബില്ലടയ്‌ക്കുന്നത്. ഇരുട്ടത്തിരിക്കേണ്ടിവരുമെന്നതിനു പുറമെ കുട്ടികളുടെ പഠനം മുടങ്ങുന്നതുമൊക്കെ കണക്കിലെടുക്കുമ്പോള്‍ എങ്ങനെയെങ്കിലും പണം അടയ്‌ക്കുകയാണ്. പലര്‍ക്കും അന്തിമ തീയതി കഴിഞ്ഞാണ് ഇതിനു കഴിയുന്നത്. അതിനാല്‍ പിഴ നല്‍കേണ്ടിയും വരുന്നു. ജനങ്ങളുടെ ഈ നിവൃത്തികേട് സര്‍ക്കാരിന് നന്നായറിയാം. അതുകൊണ്ട് എത്രഭാരം അടിച്ചേല്‍പ്പിച്ചാലും അതു സഹിച്ചുകൊള്ളുമെന്നു കണക്കുകൂട്ടിയാണ് വീണ്ടും വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്.

വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന് പ്രത്യേക നയമൊന്നുമില്ലെന്നതാണ് വാസ്തവം. അണക്കെട്ടില്‍ വെള്ളമില്ല, ഉല്‍പ്പാദനം കുറവാണ് എന്ന കാരണം പതിറ്റാണ്ടുകളായി പറഞ്ഞുപോരുന്നതാണ്. വൈദ്യുതി ഉല്‍പ്പാദനത്തിന് അണക്കെട്ടുകളെ മാത്രം ആശ്രയിക്കുന്നതിനു പകരം മറ്റ് മാര്‍ഗങ്ങളെ ആശ്രയിക്കാനുള്ള ശ്രമങ്ങളൊന്നും നടക്കുന്നില്ല. നെടുമ്പാശ്ശേരി വിമാനത്താവളത്തിനു വേണ്ട വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത് അവിടെ സ്ഥാപിച്ചിട്ടുള്ള സോളാര്‍ പാനലുകളില്‍നിന്നാണെന്ന് അഭിമാനത്തോടെ പറയും. എന്നാല്‍ ഇത് മറ്റ് സ്ഥാപനങ്ങളില്‍ എന്തുകൊണ്ട് പ്രാവര്‍ത്തികമാക്കുന്നില്ല എന്ന ചോദ്യം ആരും ഉന്നയിക്കുന്നില്ല. സോളാര്‍ എനര്‍ജി വ്യാപകമാക്കുന്ന കാര്യത്തില്‍ നടന്നത് വലിയൊരു വിവാദം മാത്രമാണല്ലോ. വിദേശ രാജ്യങ്ങളില്‍ മാത്രമല്ല, കേരളത്തിനു പുറത്ത് പല സംസ്ഥാനങ്ങളും സോളാര്‍ എനര്‍ജി വലിയ തോതില്‍ ഉല്‍പ്പാദിപ്പിക്കുകയും വിനിയോഗിക്കുകയും ചെയ്യുന്നുണ്ട്. വലിയ അശുപത്രികള്‍വരെ ഇങ്ങനെ പ്രവര്‍ത്തിക്കുന്നതായാണ് അറിവ്. പക്ഷേ കാലാവസ്ഥയും മറ്റും അനുകൂലമായിരുന്നിട്ടും കേരളത്തില്‍ മാത്രം ഇത്തരം വൈദ്യുതോല്‍പ്പാദനത്തിന് ആരും മുന്‍കയ്യെടുക്കുന്നില്ല. ജലവൈദ്യുതി പദ്ധതിയില്‍നിന്നുള്ള ഉല്‍പ്പാദനം കുറയുമ്പോള്‍ മറ്റിടങ്ങളില്‍നിന്ന് വന്‍ വില നല്‍കി വൈദ്യുതി വാങ്ങുകയെന്നതാണ് ഇവിടുത്തെ രീതി. ഇതിനു പിന്നില്‍ വലിയ കള്ളക്കളികളും അഴിമതിയുമുണ്ട്. പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ വേണ്ടി മാത്രമായി ഉല്‍പ്പാദനം ബോധപൂര്‍വം കുറയ്‌ക്കാറുണ്ട്. മന്ത്രിമാരും രാഷ്‌ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള ഒരു കൂട്ടുകച്ചവടമാണിത്.

എല്ലാം ശരിയാക്കുമെന്നു പറഞ്ഞ് പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം രണ്ട് പ്രളയങ്ങളും കൊവിഡ് മഹാമാരിയും ജനങ്ങള്‍ക്ക് അനുഭവിക്കേണ്ടിവന്നു. ഇതുണ്ടാക്കിയ ആഘാതങ്ങളില്‍നിന്ന് ജനങ്ങള്‍ ഇനിയും കരകയറിയിട്ടില്ല. ജനങ്ങള്‍ ജീവിതത്തിനും മരണത്തിനുമിടയില്‍പ്പെട്ട് വലഞ്ഞപ്പോള്‍ ആ അവസരം ഉപയോഗിച്ച് അഴിമതി നടത്താനാണല്ലോ പിണറായി സര്‍ക്കാര്‍ ശുഷ്‌കാന്തി കാണിച്ചത്. ഇതുസംബന്ധിച്ച കേസുകള്‍ ഇപ്പോഴും കോടതികളിലാണ്. മതതീവ്രവാദികളെയും ഭീകരവാദികളെയും പ്രീണിപ്പിച്ച് സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കുക, പാര്‍ട്ടിയുടെ വോട്ട് ബാങ്ക് ശക്തിപ്പെടുത്താനുള്ള ആനുകൂല്യങ്ങള്‍ നല്‍കുക എന്നതിനപ്പുറം സാധാരണ ജനങ്ങളെ സഹായിക്കാനുള്ള ആത്മാര്‍ത്ഥതമായ യാതൊരു ശ്രമവും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല. വില വര്‍ധനവിന് കാരണമാകുന്ന ഇന്ധന നികുതി ഒഴിവാക്കണമെന്ന് ജനങ്ങളെല്ലാം ഒന്നടങ്കം ആഗ്രഹിച്ചിട്ടും സര്‍ക്കാര്‍ അതിന് തയ്യാറായില്ല. സാധന വില വര്‍ധന പിടിച്ചുനിര്‍ത്താനോ അമിത വില ഈടാക്കുന്നത് തടയാനോ ഫലപ്രദമായ യാതൊരു നടപടിയുമുണ്ടായില്ല. തീവില കാരണം നിത്യോപയോഗ സാധനങ്ങള്‍ പലതും ജനങ്ങള്‍ക്ക് പൂര്‍ണമായോ ഭാഗികമായോ ഉപേക്ഷിക്കേണ്ടി വന്നു. ഇതിനിടയിലാണ് വൈദ്യുതി നിരക്ക് വര്‍ധനയിലൂടെയും സര്‍ക്കാര്‍ ജനങ്ങളെ ദ്രോഹിച്ചിരിക്കുന്നത്. അധികം വൈകാതെ ബസ് യാത്രാ നിരക്കും വര്‍ധിപ്പിക്കാനാണ് സാധ്യത. അതിനുള്ള നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കോടിക്കണക്കിന് രൂപ ധൂര്‍ത്തടിച്ച് കേരളീയം നടത്തി അഭിമാനംകൊള്ളുകയാണ് സര്‍ക്കാര്‍! എന്നാല്‍ ഇതിലൊന്നും ജനങ്ങള്‍ പങ്കുചേരുന്നില്ല. അവര്‍ക്കതിന് കഴിയില്ല എന്നതാണ് വാസ്തവം. അഴിമതിയുടെ പര്യായമാണ് ഏഴ് വര്‍ഷത്തെ പിണറായി സര്‍ക്കാരിന്റെ ഭരണം. അഴിമതി നടക്കാത്ത ഒരു വകുപ്പുപോലുമില്ല. എന്നിട്ടും വാതോരാതെ ജനക്ഷേമം പ്രസംഗിക്കുകയാണ് മന്ത്രിമാര്‍. ഇതിന്റെ പൊള്ളത്തരമാണ് ഇപ്പോഴത്തെ വൈദ്യുതി നിരക്ക് വര്‍ധന തുറന്നുകാട്ടുന്നത്.

 

Tags: KSEBKerala GovernemntElectricity rate hike
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്‌ഫോർമറിൽ നിന്ന് ഫ്യൂസ് ഊരിയ പ്രതി കോൺഗ്രസുകാരനെന്ന് സിപിഎം, ഒളിവിലെന്ന് പോലീസ്

Kerala

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

Kerala

വൈദ്യുതിക്ക് ഒക്ടോബര്‍ മാസത്തിലും സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി കെഎസ്ഇബി

Kerala

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

Kerala

കെ എസ് ഇ ബിയില്‍ 3.14 കോടിയുടെ വൈദ്യുതി ദുരുപയോഗ ക്രമക്കേട് , മരട് , കളമശ്ശേരി സെക്ഷനില്‍ വന്‍ തട്ടിപ്പ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.