ബെംഗളൂരു: ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ ലിമിറ്റഡിന്റെ ഇന്ത്യയിലെ മുൻനിര ഫാഷൻ ബ്രാൻഡായ പാന്റലൂൺസ്, തങ്ങളുടെ ആദ്യത്തെ പാന്റലൂൺസ് ഓൺലൂപ്പ് സ്റ്റോർ ലോഞ്ച് ബെംഗളൂരുവിലെ ജെപി നഗറിൽ തുറന്നു.
യുവാക്കൾക്കും ആധുനിക ഉപഭോക്താക്കൾക്കും വേണ്ടി രൂപകൽപ്പന ചെയ്‌തിരിക്കുന്ന വ്യതിരിക്തമായ, സാങ്കേതിക വിദ്യയുടെ അനുഭവസാധ്യതയുള്ള സ്റ്റോറാണ് പാന്റലൂൺസ് ഓൺലൂപ്.
70,000 ചതുരശ്ര അടി വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന പുതിയ സ്റ്റോർ, വസ്ത്രങ്ങൾ, പാദരക്ഷകൾ, വാച്ചുകൾ, സൺഗ്ലാസുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, ബാഗുകൾ തുടങ്ങി വിവിധ വിഭാഗങ്ങളിലായി 50ലധികം ഫാഷൻ ബ്രാൻഡുകളുടെ സ്പെക്‌ട്രത്തിനൊപ്പം ഫാഷനും അപ്പുറമുള്ള അനുഭവങ്ങൾ പ്രദാനം ചെയ്യുന്നു. പ്രശസ്ത എത്‌നിക് വെയർ ബ്രാൻഡുകളായ തസ്വ, ജയ്‌പോർ എന്നിവയ്‌ക്കൊപ്പം പാന്റലൂൺസ് എക്‌സ്‌ക്ലൂസീവ് ബ്രാൻഡുകളായ രംഗ്‌മാഞ്ച്, അകൃതി, ഇൻഡസ് റൂട്ട് എന്നിവയും സ്റ്റോറിൽ ഉണ്ടായിരിക്കും. കൂടാതെ, പ്യൂമ, സ്‌കെച്ചേഴ്‌സ് തുടങ്ങിയ ഐക്കണിക് സ്‌പോർട്‌സ് വെയർ ബ്രാൻഡുകളും ജിവ, കൊറിയൻ സ്കിൻകെയർ ബ്രാൻഡായ ക്വെഞ്ച് പോലുള്ള ബ്രാൻഡുകളും ഇവിടെയുണ്ട്. ബെംഗളൂരുവിലെ ആദ്യത്തെ കൊക്കോ ലെനി ഐവെയർ സ്റ്റോറും ഈ സ്റ്റോറിൽ ഉണ്ട്.
സ്‌മാർട്ട് ട്രയൽ റൂമുകൾ, എൻഡ്‌ലെസ്സ് ഐൽ, ഹീറ്റ് ട്രാൻസ്‌ഫർ ടെക്‌നോളജി, കസ്റ്റമൈസേഷൻ സോൺ, എംബ്രോയ്‌ഡറി ചെയ്‌ത ബാഡ്‌ജുകൾ, കസ്റ്റമൈസ്ഡ് ബാഗ് ടാഗുകൾ പോലുള്ള ഓപ്‌ഷനുകളും ഷോപ്പിംഗ് അനുഭവം ഉയർത്തുന്നു.
“വർഷങ്ങളായി പാന്റലൂൺസ് ആധുനിക ഷോപ്പർമാരുടെ ഒരു ഫാഷൻ ഡെസ്റ്റിനേഷനാണ്. ഇതിനെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുമ്പോൾ, ഉപഭോക്താവിന് സമാനതകളില്ലാത്ത ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുന്ന, Gen Z-ന്റെ ‘ഗോ-ടു’ ലക്ഷ്യസ്ഥാനമായി പാന്റലൂൺസ് ഓൺലൂപ്പ് ഞങ്ങൾ അവതരിപ്പിക്കുന്നു.” പുതിയ സ്റ്റാറിന്റെ ലോഞ്ചിനെക്കുറിച്ച് പാന്റലൂൺസ്, സ്റ്റൈൽ അപ്പ്, മാരിഗോൾഡ് ലെയ്ൻ എന്നിവയുടെ സിഇഒ സംഗീത പെൻഡുർക്കർ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: