ജയ് പൂര്: താലിബാന് തീവ്രവാദികളെ നേരിടാനുള്ള ഏറ്റവും പറ്റിയ ആയുധം ഹനുമാന്റെ ഗദയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രചാരണസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.
താലിബാന് മാനസികാവസ്ഥയെ എങ്ങിനെയാണ് ഗാസയില്‍ ഇസ്രയേല്‍ അടിച്ചമര്‍ത്തിയത്? ലക്ഷ്യസ്ഥാനത്തെ കൃത്യമായി അടിക്കുക, ഒപ്പം കിറുകൃത്യതയോടെ തകര്‍ത്തു കളയുക. അതാണ് ഇസ്രയേല്‍ ചെയ്തത്. – യോഗി ആദിത്യനാഥ് പറഞ്ഞു.
താലിബാനെതിരെ നമുക്ക് ഉപയോഗിക്കാന്‍ പറ്റിയ ആയുധം ഹനുമാന്റെ ഗദയാണ്. ബജ്രംഗ് ബലിയുടെ ഗദ കൃത്യമായി ലക്ഷ്യത്തെ തകര്‍ക്കുന്ന ഒന്നാണ്. തീവ്രവാദം, ഗുണ്ടായിസം, അരാജകത്വം എന്നിവ സമൂഹത്തിന്റെ ശാപങ്ങളാണ്. രാഷ്ട്രീയം അതില്‍ പെട്ടുപോയാല്‍ അത് സമുദായത്തെ ബാധിക്കും. -യോഗി ചൂണ്ടിക്കാട്ടി.
സര്‍ദാര്‍ പട്ടേല്‍ കശ്മീരിനെ ഇന്ത്യയുടെ അവിഭാജ്യഘടകമായാണ് കണ്ടത്. കോണ്‍ഗ്രസ് നേതാവ് ജവഹര്‍ലാല്‍ നെഹ്രു ആണ് ഇവിടെ പ്രശ്നമുണ്ടാക്കിയത്. അതോടെ തീവ്രവാദം പരന്നു. അധികാരത്തില്‍ വന്നപ്പോള്‍ മോദിയും അമിത് ഷായും കശ്മീര്‍ പ്രശ്നത്തെ എന്നെന്നേക്കുമായി ഇല്ലാതാക്കി. ഇവിടെ നിന്നും തീവ്രവാദം തുടച്ചുനീക്കാന്‍ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. – യോഗി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: